Author: admin

പരിസ്ഥിതി സന്ദേശവുമായി സൈക്കിളത്തോൺ.

പാലാരിവട്ടം : ലോക പരിസ്ഥിതി ദിന സന്ദേശവുമായി പാലാരിവട്ടം സെന്റ്. വിൻസെന്റ് ഡി പോൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർഥികൾ നടത്തിയ സൈക്കിള ത്തോൺ എറണാകുളം MLA ശ്രീ. T. J. വിനോദ് ഉത്ഘാടനം ...

ഫസ്റ്റ് എയ്ഡ് വാളണ്ടിയർ പരിശീലനപരിപാടി നടത്തി.

  എറണാകുളം : വിദേശ വിദ്യാഭ്യാസ - തൊഴിൽ രംഗത്തെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ അജിനോറ ഇൻസ്റ്റിറ്റ്യൂട്ട് ഫസ്റ്റ് എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റും വരാപ്പുഴ അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായും സഹകരിച്ച് നടപ്പിലാക്കുന്ന ബെയ്സിക്ക് ലൈഫ് സപ്പോർട്ട് - സന്നദ്ധ പ്രവർത്തകരുടെ പരിശീലന പദ്ധതി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച്‌ബിഷപ്പ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജീവൻറെ മൂല്യം വലുതാണെന്നും അതിനെതിരായി പ്രവർത്തിക്കുന്നവരെ  ഒറ്റപ്പെടുത്തണമെന്നും ആർച്ച് ബിഷപ്പ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പ്രഥമ ശുശ്രൂഷ നൽകുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഉദാത്തമായ പ്രവർത്തനത്തിലാണ് നാം പങ്കാളികളാകുന്നതെന്നും ആർച്ച്ബിഷപ്പ് ഓർമിപ്പിച്ചു. എറണാകുളം എംഎൽഎ ശ്രീ  ടി ജെ വിനോദ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ആദ്യ ബാച്ചിന്റെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗ്ഗീസ് പദ്ധതിയെക്കുറിച്ച് ...

ദൃശ്യം നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.

ചൈതന്യ ഐ ഹോസ്പിറ്റൽ എറണാകുളവുമായി സഹകരിച്ച് തമ്മനം, നെട്ടൂർ, സൗത്ത് ചിറ്റൂർ, കലൂർ എന്നിവിടങ്ങളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇ.എസ്.എസ്.എസ്. സംഘടിപ്പിച്ചു. ചൈതന്യ ഐ ഹോസ്പിറ്റൽ രവിപുരം, ചൈതന്യ ഐ ഹോസ്പിറ്റൽ പാലാരിവട്ടം ...

കേന്ദ്ര സർക്കാർ അംഗീകൃത നൈപുണ്യ വികസന പരിശീലനം ഇ.എസ്.എസ് എസ് .ൽ ആരംഭിച്ചു

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജന ശിക്ഷൻ സൻസ്ഥാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന 2022 - 2023 സാമ്പത്തിക വർഷത്തേക്കുള്ള സ്കിൽ ഡവലപ്മെന്റ് കോഴ്സുകളുടെ ഉദ്ഘാടനവും 2021 - 2022 ...

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ഈ. എസ്. എസ്. എസ്.

പുതുവൈപ്പ് : വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി വൈപ്പിൻ നിയോജക മണ്ഡലത്തിലെ 13 തീരദേശ പഞ്ചായത്ത്‌ വാർഡുകളിലെ മത്സ്യ തൊഴിലാളികളുടെയും നിർധനരായവരുടെയും കുടുംബങ്ങൾക്ക് നൽകുന്ന കോവിഡ് 19 ...