Category: Press release

ഫസ്റ്റ് എയ്ഡ് വാളണ്ടിയർ പരിശീലനപരിപാടി നടത്തി.

  എറണാകുളം : വിദേശ വിദ്യാഭ്യാസ - തൊഴിൽ രംഗത്തെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ അജിനോറ ഇൻസ്റ്റിറ്റ്യൂട്ട് ഫസ്റ്റ് എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റും വരാപ്പുഴ അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായും സഹകരിച്ച് നടപ്പിലാക്കുന്ന ബെയ്സിക്ക് ലൈഫ് സപ്പോർട്ട് - സന്നദ്ധ പ്രവർത്തകരുടെ പരിശീലന പദ്ധതി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച്‌ബിഷപ്പ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജീവൻറെ മൂല്യം വലുതാണെന്നും അതിനെതിരായി പ്രവർത്തിക്കുന്നവരെ  ഒറ്റപ്പെടുത്തണമെന്നും ആർച്ച് ബിഷപ്പ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പ്രഥമ ശുശ്രൂഷ നൽകുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഉദാത്തമായ പ്രവർത്തനത്തിലാണ് നാം പങ്കാളികളാകുന്നതെന്നും ആർച്ച്ബിഷപ്പ് ഓർമിപ്പിച്ചു. എറണാകുളം എംഎൽഎ ശ്രീ  ടി ജെ വിനോദ് മുഖ്യപ്രഭാഷണം നടത്തി. കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ആദ്യ ബാച്ചിന്റെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗ്ഗീസ് പദ്ധതിയെക്കുറിച്ച് ...

ദൃശ്യം നേത്ര പരിശോധനാക്യാമ്പ് സംഘടിപ്പിച്ചു.

ചൈതന്യ ഐ ഹോസ്പിറ്റൽ എറണാകുളവുമായി സഹകരിച്ച് തമ്മനം, നെട്ടൂർ, സൗത്ത് ചിറ്റൂർ, കലൂർ എന്നിവിടങ്ങളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇ.എസ്.എസ്.എസ്. സംഘടിപ്പിച്ചു. ചൈതന്യ ഐ ഹോസ്പിറ്റൽ രവിപുരം, ചൈതന്യ ഐ ഹോസ്പിറ്റൽ പാലാരിവട്ടം ...

കേന്ദ്ര സർക്കാർ അംഗീകൃത നൈപുണ്യ വികസന പരിശീലനം ഇ.എസ്.എസ് എസ് .ൽ ആരംഭിച്ചു

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജന ശിക്ഷൻ സൻസ്ഥാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന 2022 - 2023 സാമ്പത്തിക വർഷത്തേക്കുള്ള സ്കിൽ ഡവലപ്മെന്റ് കോഴ്സുകളുടെ ഉദ്ഘാടനവും 2021 - 2022 ...

ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്ത് ഈ. എസ്. എസ്. എസ്.

പുതുവൈപ്പ് : വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി വൈപ്പിൻ നിയോജക മണ്ഡലത്തിലെ 13 തീരദേശ പഞ്ചായത്ത്‌ വാർഡുകളിലെ മത്സ്യ തൊഴിലാളികളുടെയും നിർധനരായവരുടെയും കുടുംബങ്ങൾക്ക് നൽകുന്ന കോവിഡ് 19 ...

ധൂർത്തും ആർഭാടവും ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കണം : ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ

എറണാകുളം : ഈ കാലഘട്ടത്തിലും സ്വന്തമായി വാസയോഗ്യമായ ഭവനം ഇല്ലാത്ത ആയിരങ്ങൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെന്നുള്ളത് ഏറെ വേദനാജനകമാണെന്നും ധൂർത്തും ആർഭാടവും ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കുവാൻ സമൂഹം മുന്നോട്ട് വരണമെന്നും വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ...

സ്വയം സഹായ സംഘങ്ങൾക്ക് വായ്പാ വിതരണം നടത്തി.

എറണാകുളം : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നാഷണൽ മൈനോറിറ്റി ഡെവലപ്മെൻറ് ആന്റ് ഫിനാൻസ് കോർപ്പറേഷന്റെ പങ്കാളിത്തത്തോടെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി നുമായി ...

കാറ്ററിങ് ബേക്കിംഗ് കോഴ്സ് ഇ.എസ്.എസ്.എസ്-ൽ സംഘടിപ്പിച്ചു.

എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കാനറ ബാങ്ക് ചേർന്ന് സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ കാറ്ററിങ് ബേക്കിംഗ് കോഴ്സ് 9/3/2022 മുതൽ 15/3/2022 വരെ ഇ.എസ്.എസ്.എസ് ൽ സംഘടിപ്പിച്ചു. കാനറാബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അന്നമ്മ സൈമൺ ...

ഇ.എസ്.എസ്.എസ് അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു.

എറണാകുളം : വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര വനിതാ ദിനാഘോഷം സ്ത്രീമൈത്രി - 2022 എറണാകുളം MLA ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത ...

ദൃശ്യം സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും രവിപുരം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി ദൃശ്യം സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പിള്ളി ഹോളി ഫാമിലി ചർച്ച്‌ പാരിഷ് ഹാളിൽ വെച്ച് നടന്ന ...

ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്ക്കോളർഷിപ്.

ഉന്നത വിജയം നേടിയ 225 എസ്. എസ്. ൽ. സി, ഹയർ സെക്കന്ററി, ബിരുദ - ബിരുദാനന്തര വിദ്യാർത്ഥികളെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി സ്ക്കോളർഷിപ്പുകൾ നൽകി ...