വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ലോക കാൻസർ ദിനാ ചരണത്തോടനുബന്ധിച്ച് കാൻസർ ബോധവൽക്കരണത്തിന്റെ ഭാഗമായി എറണാകുളം നഗരത്തിലെ പത്തു സ്ഥലങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിൽ collection ബൂത്തുകൾ സ്ഥാപിച്ചു. പ്രസ്തുത പരിപാടിയുടെ ഫ്ലാഗ് ഓഫ്‌ കർമ്മം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമറ്റം നിർവ്വഹിച്ചു. വിവിധ സ്റ്റേഷനുകളിൽ റെവ. Dr. പീറ്റർ കൊച്ചുവീട്ടിൽ, റെവ. Dr. ആന്റണി വാല്ലുങ്കൽ, എറണാകുളം ജനറൽ ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് Dr. ഷാഹിർഷാ, ഫാദർ ജോയ്‌സ് കരോൾ, അതിരൂപത ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ റെവ Dr. സോജൻ മാളിയേക്കൽ എന്നിവർ കളക്ഷൻ ബൂത്തുകൾ ഏറ്റുവാങ്ങി. ഈ എസ് എസ് എസ് ഡയറക്ടർ ഫാദർ മാർട്ടിൻ അഴിക്കകത്ത്, അസിസ്റ്റന്റ് ഡയറക്ടർ ഫാദർ ജിബിൻ ജോർജ് മാതിരപ്പിള്ളി, ആശാകിരണം കോർഡിനേറ്റർ ശ്രീ. വിപിൻ ജോ മുട്ടുങ്ങൽ എന്നിവർ സന്നിഹിതരായിരുന്നു.