പുതുവൈപ്പ് : വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി വൈപ്പിൻ നിയോജക മണ്ഡലത്തിലെ 13 തീരദേശ പഞ്ചായത്ത്‌ വാർഡുകളിലെ മത്സ്യ തൊഴിലാളികളുടെയും നിർധനരായവരുടെയും കുടുംബങ്ങൾക്ക് നൽകുന്ന കോവിഡ് 19 ഭക്ഷ്യ
ക്കിറ്റുകളുടെ വിതരണ ഉദ്ഘാടനം വൈപ്പിൻ MLA ശ്രീ. K. N.ഉണ്ണികൃഷ്ണൻ നിർവഹിച്ചു. എളങ്കുന്നപുഴ പഞ്ചായത്തിലെ 5 തീര ദേശ വാർഡുകളിലെ 750 കുടുംബങ്ങൾക്കാണ് ഈ കോവിഡ് സഹായം നൽകിയത്. പുതുവൈപ്പ് സെൻറ്. സെബാസ്റ്റ്യൻ പാരിഷ് ഹാളിൽ നടന്ന പരിപാടിയിൽ വികാരി ഫാദർ പ്രസാദ് കാനപ്പിള്ളി, സൊസൈറ്റി ഡയറക്ടർ ഫാദർ മാർട്ടിൻ അഴിക്കകത്ത്, എളങ്കുന്നപ്പുഴ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. രസികല പ്രിയരാജ്, ഇടപ്പള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീമതി. സരിത സനൽ, വാർഡ് മെമ്പർമാരായ ശ്രീ. ജോയ്. കെ. ജെ., ശ്രീമതി ഷീജ റെജു, ശ്രീ. Adv. ലിഗീഷ് സേവിയർ, ഡോക്ടർ ടിട്സൺ ദേവസി, ഷൈല ആട്ടിപ്പെറ്റി, ഫീൽഡ് അനീമേറ്റർമാരായ ഷീല ഷാജി, ഷൈബി പീറ്റർ, ലിന്നി ആൽബി, ജൂലി ജോർജ് എന്നിവർ പ്രസംഗിച്ചു. സ്റ്റെല്ല മാരിസ്, സീഫെയരെഴ്‌സ് ഇന്റർനാഷണൽ എന്നീ സന്നദ്ധ സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് കിറ്റ് വിതരണം യഥാർഥ്യമാക്കിയത്.