എറണാകുളം : വിദേശ വിദ്യാഭ്യാസ – തൊഴിൽ രംഗത്തെ പ്രമുഖ കൺസൾട്ടൻസി സ്ഥാപനമായ അജിനോറ ഇൻസ്റ്റിറ്റ്യൂട്ട് ഫസ്റ്റ് എയ്ഡ് ചാരിറ്റബിൾ ട്രസ്റ്റും വരാപ്പുഴ അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായും സഹകരിച്ച് നടപ്പിലാക്കുന്ന ബെയ്സിക്ക് ലൈഫ് സപ്പോർട്ട് – സന്നദ്ധ പ്രവർത്തകരുടെ പരിശീലന പദ്ധതി വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ആർച്ച്‌ബിഷപ്പ് ഡോക്ടർ ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. ജീവൻറെ മൂല്യം വലുതാണെന്നും
അതിനെതിരായി പ്രവർത്തിക്കുന്നവരെ  ഒറ്റപ്പെടുത്തണമെന്നും ആർച്ച് ബിഷപ്പ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പ്രഥമ ശുശ്രൂഷ നൽകുന്നതിലൂടെ ഒരു വ്യക്തിയുടെ ജീവൻ നിലനിർത്താൻ സഹായിക്കുന്ന ഉദാത്തമായ പ്രവർത്തനത്തിലാണ് നാം പങ്കാളികളാകുന്നതെന്നും ആർച്ച്ബിഷപ്പ് ഓർമിപ്പിച്ചു.
എറണാകുളം എംഎൽഎ ശ്രീ  ടി ജെ വിനോദ് മുഖ്യപ്രഭാഷണം നടത്തി.
കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ആദ്യ ബാച്ചിന്റെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി പ്രസിഡന്റ് ഡോ. മരിയ വർഗ്ഗീസ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. അജിനോറ ഡയറക്ടർ ശ്രീ. അജോ അഗസ്റ്റ്യൻ, ഫസ്റ്റ്  എയ്ഡ് സെക്രട്ടറി ശ്രീ സനീഷ് കല്ലൂക്കാടൻ,  ഫസ്റ്റ് എയ്ഡ് ജില്ലാ പ്രസിഡന്റ് ശ്രീ. അനിൽ പാലത്തിങ്കൽ, പദ്ധതിയുടെ കോർഡിനേറ്റർ മനോജ് ചെറിയാൻ, ഇ.എസ്. എസ്.എസ് പ്രോജക്ട് ഓഫീസർ ശ്രീ റ്റിക്സൺ ദേവസി എന്നിവർ സംസാരിച്ചു. എം ഷാഫി, അരുൺ ആർ എം , റോബിൻ തോമസ്എന്നിവർ  ക്ലാസ്സുകൾ നയിച്ചു. ഇതുവരെ ഇ. എസ്.എസ്.എസ്, ചാത്യാത്ത്‌, കലൂർ,ചിറ്റൂർ,പൊന്നാരിമംഗലം, തേവര, പോണേക്കര, തൈക്കൂടം എന്നീ സ്ഥലങ്ങളിലായി 8 ക്ലാസ്സുകൾ സംഘടിപ്പിച്ചു.