*അസംഘടിത തൊഴിൽ മേഖലയിൽ പുത്തനുണർവ്വുമായി .. വരാപ്പുഴ അതിരൂപത* 

കൊച്ചി: ഫ്രാൻസിസ് പാപ്പാ ആഗോള കത്തോലിക്കാ സഭയിൽ യൗസേപ്പിതാവർഷമായി ആചരിക്കാൻ ആഹ്വാനം ചെയ്തതിനെ തുടർന്ന് വരാപ്പുഴ അതിരൂപതയിൽ യൗസേപ്പിതാവർഷത്തിൻറ ഉദ്ഘാടനം ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ദിവ്യബലി അർപ്പിച്ചുകൊണ്ട് നിർവഹിച്ചു.
തൃപ്പൂണിത്തുറ സെൻറ് ജോസഫ് ദേവാലയത്തിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. 

ഇതിനോടനുബന്ധിച്ച് കൊറോണക്കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി തൊഴിൽ കണ്ടെത്താനുള്ള മൈക്ലിക്ക്പോയിന്റ്  എന്ന മൊബൈൽ ആപ്പ്  ആർച്ച്ബിഷപ്പ്  ആശീർവദിച്ച്  ഉദ്ഘാടനം ചെയ്തു. ഈ ആപ്ലിക്കേഷനിലൂടെ തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിൽ കണ്ടെത്താനും തൊഴിൽ ദാതാക്കൾക്ക് തൊഴിലാളികളെ കണ്ടെത്താനും സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന സാധാരണക്കാർക്കും സ്വയം സഹായ സംഘങ്ങൾക്കും തങ്ങളുടെ ഉത്പന്നങ്ങളും കാർഷിക വിളകളും ന്യായമായ വിലയ്ക്ക് വിപണനം ചെയ്യുന്നതിനും ഉതകുന്ന ഈ മൊബൈൽ ആപ്ലിക്കേഷൻ ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നത് അതിരൂപതയുടെ സാമൂഹ്യ സേവാ വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ആണ്. ആപ്ലിക്കേഷൻ തയ്യാറാക്കിയത് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഫ്റ്റ്വെയർ കമ്പനിയായ JLJ ടെക്നോളോജിസ്  പ്രൈവറ്റ് ലിമിറ്റഡ് ആണ്.   കമ്പനിയെ പ്രതിനിധീകരിച്ച് മാനേജിംഗ് ഡയറക്ടർ ശ്രീ. ജോസഫ് കളപ്പുരയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു.

വികാർ ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ , ഫാ. നെൽസൺ ജോബ് OCD, ജനറൽ കൺവീനർ ഫാ. ആന്റണി അറക്കൽ ,ഫാ. മാർട്ടിൻ അഴിക്കകത്ത്, ഫാ. വിൻസെന്റ്  നാടുവിലപറമ്പ് , ഫാ. ജോളി തപ്പലോടത്ത്, ഫാ. ആന്റണി കോച്ചേരി എന്നിവർ സന്നിഹിതരായിരുന്നു.  

 കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ നടന്നത്.