ESSS/KLM അന്താരാഷ്ട്ര ഗാർഹിക തൊഴിലാളി ദിനാഘോഷം നടത്തി.ESSS ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ KCBC ലേബർ കമ്മീഷൻ സെക്രട്ടറി റവ. ഫാ. പ്രസാദ് കണ്ടത്തിപ്രമ്പിലെന്റ് അധ്യക്ഷത വഹിച്ചു റിട്ടയർഡ്  ജഡ്ജ് ശ്രീമതി. ലിലാമണി ഉദ്ഘാടനം ചെയ്യ്തു സ്ത്രീ ശാക്തികരണത്തിന്റ വഴിത്തിരിവായിരിക്കണം ഗാർഹികതൊഴിലാളി ദിനം എന്നും വിജയത്തിനായുള്ള ഇച്ചാശക്തി മുറുകെ പിടിക്കണം ഒരിക്കലും കൈവിടരുത് എന്നാൽ വിജയം സുനിശ്ചിതമാണ് എന്നും ഉത്ഘാടനപ്രസംഗത്തിൽ പറഞ്ഞു.

     ഗാർഹിക തൊഴിലാളികൾ ഏറ്റവുംകുറഞ്ഞ വേതനം, നിയമപരിരക്ഷയുടെ അഭാവം,അടിസ്ഥാന മനുഷ്യാവകാശങ്ങളുടെ നിഷേധം,പ്രശ്വവൽക്കരിക്കപ്പെട്ടതും വിലകുറഞ്ഞ തൊഴിലാളികളുടെ കുട്ടങ്ങളിലൊന്നായി ഇന്നും സമൂഹത്തിൽ തുടരുന്നു സമൂഹത്തിൽ അവരുടെ മഹത്തായ സംഭാവന തിരിച്ചറിയാനും അവർക്ക് അർഹമായ ബഹുമാനവും അന്തസും ന്യായമായ പ്രതിഫലവും നൽകേണ്ട ആവശ്യകത പൊതുസമൂഹത്തെ ബോധ്പ്പെടുത്തേണ്ടത് നമ്മുടെ കടമയാണ് എന്നും അധ്യക്ഷ പ്രസംഗത്തിൽ റവ. ഫാ. പ്രസാദ് കണ്ടത്തിപറമ്പിൽ പറഞ്ഞു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടറും  കെഎൽഎം രൂപത ഡയറക്ടർ മായ ഫാദർ മാർട്ടിൻ അഴീക്കകത്ത് അനുഗ്രഹ പ്രഭാഷണം നടത്തിശ്രീമതി ഷെറിൻ ബാബു,ശ്രീ ബിജു പുത്തൻപുരയ്ക്കൽ, ശ്രീ സജി ഫ്രാൻസിസ്, ശ്രീമതി ശൈലജ സി റ്റി, ശ്രീമതി ഗ്രേസി ജോയ് എന്നിവർ സംസാരിച്ചു.

 കേരള ഡൊമസ്റ്റിക് വർക്കേഴ്സ് ഫോറത്തിന്റെ സംസ്ഥാന പ്രസിഡണ്ട് ശ്രീമതി ഷെറിൻ ബാബുവിനെ തന്റെ കഴിഞ്ഞ 19 വർഷത്തെ നിസ്തുല സേവനത്തിന് ആദരിക്കുകയുണ്ടായി, 70 വയസ്സിനുമേൽ പ്രായമുള്ള ഗാർഹിതൊഴിലാളികളായ അമ്മച്ചിമാരെ യോഗത്തിൽ വച്ച് ആദരിച്ചു,ആശാകിരണം പദ്ധതിയുടെ ഭാഗമായി 10 ഗാർഹിക തൊഴിലാളികൾ ആയ അമ്മച്ചിമാർക്ക് ധനസഹായവും, കേശദാന ചടങ്ങും നടത്തി.പത്താം ക്ലാസിൽ  ഉന്നത വിജയം കൈവരിച്ചവർക്കും, മികച്ച കലാപ്രതിഭകൾക്കും അവാർഡ് വിതരണം നടത്തുകയുമുണ്ടായി.