വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ I,II, III, IV മേഖലകളിലെ അന്താരാഷ്ട്ര വനിതാ ദിനാചരണം പെരുമാനൂർ സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ വച്ച് 2023 മാർച്ച് 8 ന് രാവിലെ 10.30 ന് ആഘോഷിക്കുകയുണ്ടായിഇഎസ്എസ്എസ് അസി. ഡയറക്ടർ ഫാ. ജിബിൻ ജോർജ് മാതിരപ്പിള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ ആനിമേറ്റർമാർ പ്രാർത്ഥനഗാനം ആലപിച്ചു. മാടവന വില്ലേജ് ഓർഗനൈസർ ശ്രീമതി. റോസി ആന്റണി ഏവർക്കും സ്വാഗതം ആശംസിച്ചു.കൊച്ചിൻ കോർപ്പറേഷൻ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. ഷീബ ലാൽ യോഗം ഉദ്ഘാടനം ചെയ്തു. ഫാ. സെബിൻ തുണ്ടിപ്പറമ്പിൽ (അസി. വികാരി  സെന്റ് ജോർജ് ചർച്ച്, പെരുമാനൂർ), ശ്രീമതി. സോണി ജോസഫ് (വി.., കൗൺസിലർ, ഡിവി-52) എന്നിവർ ആശംസകൾ നേർന്നു. കേശദാനം, ആശാകിരണം പേപ്പർ ശേഖരണം, കോയിൻ ബോക്സ് ശേഖരണം എന്നിവ നടത്തി. തുടർന്ന് 25 ഫെഡറേഷനുകൾ കലാപരിപാടികൾ അവതരിപ്പിച്ചു. ലഹരി വിമുക്തി, റോഡ് സുരക്ഷ  ബോധവൽക്കരണത്തിന്റെ ഭാഗമായി സ്കിറ്റ്, കവിത എന്നിവയും അവതരിപ്പിച്ചു. ഇഎസ്എസ്എസ് ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്, കെഎസ്ബിസിഡിസി അസി. ശ്രീ. മാനേജർ വേണുഗോപാൽ സംസാരിച്ചു. ഉദ്ഘാടകയെ മൊമെന്റോ നൽകി ആദരിച്ചു. കലൂർ വില്ലേജ് ഓർഗനൈസർ ശ്രീമതി. റിയ ലോറൻസ് എല്ലാവർക്കും നന്ദി പറഞ്ഞു.ഉച്ചഭക്ഷണത്തോടെ യോഗം സമാപിച്ചു. 554 പേർ യോഗത്തിൽ പങ്കെടുത്തു.