വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വയം സഹായസംഘങ്ങൾ  റീജിയൺ തലത്തിൽ വനിതാ ദിനം ആഘോഷിച്ചു . റീജിയൺ 5 ൻ്റെ ആഘോഷം മഞ്ഞുമ്മൽ ഔവർ ലേഡി ഓഫ്  ഇമ്മാക്വുലേഷൻ പാരിഷ് ഹാളിൽ വച്ച് ഇടവക വികാരി ഫാ .ടൈറ്റസ്  കാരിക്കശ്ശേരി OCD നിർവഹിച്ചു . ESSS ഡയറക്ടർ ഫാ .മാർട്ടിൻ അഴീക്കകത്ത് അദ്ധ്യക്ഷത വഹിച്ചു .ESSS .അസി .ഡയറക്ടർ ഫാ .ജിബിൻ  മാതിരപ്പിള്ളി , ആലങ്ങാട് ബ്ലോക്ക് മെംബർ മോളി ,പഞ്ചായത്ത് മെംബർമാരായ മിനി ബെന്നി ,വിജി സുബ്രമണ്യൻ എന്നിവരും പങ്കെടുത്തു .റീജിയൺ 6 ൻ്റെ ആഘോഷം തോട്ടക്കാട്ടുകര

സെൻ്റ് .ആൻസ് പാരിഷ് ഹാളിൽ വച്ച് നടത്തി .ഇടവക വികാരിഫാ.തോമസ് പുളിക്കൻ ഉദ്ഘാടനം നിർവഹിച്ചു .ESSS ഡയറക്ടർ ഫാ .മാർട്ടിൻ അഴീക്കകത്ത് അദ്ധ്യക്ഷത വഹിച്ചു .ബ്ലോക്ക് മെംബർ ലിസ്സി ജോയി മുൻസിപ്പാലിറ്റി അംഗങ്ങളായ ലിസ ജോൺസൺ ,ദിവ്യ സുനിൽ എന്നീ വരും പങ്കെടുത്തു . ജനമൈത്രി പോലീസ് ഇൻസെപ്ക്s ഷിബു ദേവരാജ് ട്രാഫിക് നിയമങ്ങളെക്കുറിച്ച് cals എടുത്തു . റീജിയൺ 7 ൻ്റെ ആഘോഷം വരാപ്പുഴ ക്രൈസ്റ്റ് നഗർ പാരിഷ് ഹാളിൽ വച്ച് നടത്തി . വരാപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് കുമാരി കൊച്ചുത്രേസ്യ ഉദ്ഘാടനം നിർവഹിച്ചു . ESSS ഡയറക്ടർ മാർട്ടിൻ അഴീക്കകത്ത് അദ്ധ്യക്ഷത വഹിച്ചു . ഇടവക വികാരി ഫാ .നോർബിൻ പഴമ്പിള്ളി, വാർഡ് മെംബർ അനിൽ കുമാർ എന്നീവർ പങ്കെടുത്തു . റീജിയൺ 8 ൻ്റെ ആഘോഷം വളപ്പ് നിത്യസഹായ മാതാവിൻ്റെ പാരിഷ് ഹാളിൽ വച്ച് നടത്തി . എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് രസികല പ്രോംരാജ് ഉദ്ഘാടനം നിർവഹിച്ചു .ESSS ഡയറക്ടർ ഫാ .മാർട്ടിൻ അദ്ധ്യക്ഷത വഹിച്ചു .അസി .ഡയറക്ടർ ഫാ .ജിബിൻ മാതിരപ്പള്ളി ,ഇടവക വികാരി ഫാ.റോണി മനക്കൽ ,വാർഡ് മെംബർ ലൈല സെബാസ്റ്റിൻ എന്നീവർ പങ്കെടുത്തു .