കേരളത്തിലെ കത്തോലിക്ക സഭയുടെ തൊഴിലാളികളോടുള്ള പ്രതിജ്ഞാബന്ധതയുടെ തിളക്കമാർന്ന മുഖമാണ് കേരള ലേബർ മൂവ്മെന്റ് എന്ന് ആർച്ച്ബിഷപ് ഡോ ജോസഫ് കളത്തിപ്പറമ്പിൽ അഭിപ്രായപ്പെട്ടു.
കേരള ലേബർ മൂവ്മെന്റ് വരാപ്പുഴ അതിരൂപത ജനറൽ കൗൺസിൽ യോഗം എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഹാളിൽ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റോമിൽ നടക്കുന്ന മെത്രാന്മാരുടെ സിനഡ് പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലാളികളുടെ കൂടെ നടക്കലാണെന്ന് അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് ബിജു പുത്തൻപുരക്കൽ അദ്ധ്യക്ഷനായിരുന്നു. കെ എൽ എം ഡയറക്ടർ ഫാ മാർട്ടിൻ അഴിക്കകത്ത് , ഫാ ജിബിൻ മാതിരപ്പിള്ളി,കെ ആർ എൽ സി സി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് , കെ എൽ എം സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട്, ശ്രീമതി ഷെറിൻ ബാബു, സജി ഫ്രാൻസിസ് , ബേസിൽ മുക്കത്ത് , ജോസഫ് ജോർജ്ജ് പോളയിൽ , പീറ്റർ മണ്ടലത്ത്,ജോൺസൺ ദൗരവ്, ജിപ്സി ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.2022 പ്രവർത്തന വർഷത്തെ കർമ്മ പദ്ധതികളുടെയും സംസ്ഥാന സമിതിയുടെ കനിവ് എന്ന അപകട ഇൻഷുറൻസ് പോളിസിയുടെയും ഉദ്ഘാടനവും നടത്തപെട്ടു. കോവി ഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ക്ഷേമനിധി അംഗത്വമുള്ള മുഴുവൻ തൊഴിലാളികൾക്കും ആയിരം രൂപ വീതം വീണ്ടും നല്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.