കൊച്ചി : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനചാരണത്തോടും കുടുംബ വിശുദ്ധീകരണ വർഷത്തോടും കാരിത്താസ് ഇന്ത്യയും കേരള സോഷ്യൽ സർവീസ് ഫോറവും വരാപ്പുഴ അതിരൂപത കെ. സി. ബി.സി മദ്യവിരുദ്ധ സമിതിയും സംയുക്തമായി നടത്തിയ സജീവം സൺഡേ പരിപാടിയുടെ ഉദ്ഘാടനം വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ മാത്യു ഇലഞ്ഞിമറ്റംനിർവ്വഹിച്ചു. കളമശ്ശേരി വിശുദ്ധ പത്താം പിയൂസ് മരിയൻ ഹാളിൽ ചടങ്ങിൽ വികാരി ഫെലിക്സ് ചുള്ളിക്കൽ അദ്ധ്യക്ഷത വഹിച്ചു.

          25 വർഷക്കാലത്തെ മദ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കുള്ള കെ സി ബി സി ബിഷപ്പ് മത്തായി മാക്കിൽ ഫൌണ്ടേഷൻ അവാർഡ് കരസ്തമാക്കിയ ശ്രീ. K. V. ക്ലീറ്റസിനെ ഉപഹാരം നൽകി ആദരിച്ചു. സമിതിയുടെ മുൻ അതിരൂപത ഡയറക്ടർ ഫാദർ അഗസ്റ്റിൻ ബൈജു കുറ്റിക്കലിന് ഉപഹാരവും പൊന്നാടയും നൽകി. മയക്കുമരുന്നിനും മദ്യത്തിനുമെ തിരെ യുള്ള ബോധവൽക്കരണ സെമിനാറിന് വിമുക്തി മിഷൻ മുൻ ഡയറക്ടർ ശ്രീ. V. T. ജോബി നേതൃത്വം നൽകി. ഫാദർ മാർട്ടിൻ അഴിക്കകത്ത്, ഫാദർ അഗസ്റ്റിൻ ബൈജു കുറ്റിക്കൽ, അതിരൂപത ആനിമേറ്റർ സിസ്റ്റർ ആൻ CSST, ശ്രീ. സെബാസ്റ്റിൻ വലിയ പറമ്പിൽ, ശ്രീ. ജൂഡ് ദേവുസ്, ശ്രീമതി ജെസ്സി ഷാജി, ശ്രീമതി ലീലാമ്മ എന്നിവർ സംസാരിച്ചു.