വരാപ്പുഴ അതിരൂപത സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി നാനജാതിമതസ്ഥരായ 31 കുടുംബങ്ങൾക്ക് ഭവന പൂർത്തീകരണത്തിനുള്ള സഹായധനം ESSS ഹാളിൽ വെച്ച് വിതരണം ചെയ്തു.വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺ. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം നിർവഹിച്ചു. കൊച്ചിൻ കോർപ്പറേഷൻ, തൃക്കാക്കര, മരട്, കളമശ്ശേരി, ആലുവ, എന്നീ മുനിസിപ്പാലിറ്റികളിൽ നിന്നും മുളവുകാട് , കടമക്കുടി, ചേരാനല്ലൂർ, വരാപ്പുഴ, ആലങ്ങാട്, എടവനക്കാട്, നായരമ്പലം, എളങ്കുന്നപ്പുഴ, ഞാറയ്ക്കൽ, എന്നീ പഞ്ചായത്തുകളിൽ നിന്നുമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്.