വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാപദ്ധതിയുടെ ഭാഗമായ ചെറുകിട സംരംഭകത്വ വികസന പരിപാടിയോടനുബന്ധിച്ച് തയ്യൽ – എംബ്രോയിഡറി ക്ലാസ്സുകൾ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി യിൽ ആരംഭിച്ചു. പരിശീലനപരിപാടി വരാപ്പുഴ കുടുംബ യൂണിറ്റ് ഡയറക്ടറും സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വൈസ് ചെയർമാനുമായ ഫാദർ ആന്റെണി അറക്കൽ ഉദ്ഘാടനം നിർവഹിച്ചു. ESSS ഡയറക്ടർ ഫാദർ . മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷപദം അലങ്കരിച്ചു. ഫാദർ ഫോസ്റ്റിൻ ഫെർണാണ്ടസ്, റിറ്റ്സൻ ദേവസ്സി, സീമ റോയ് എന്നിവർ ആശംസ പ്രസംഗം നടത്തി. 3 മാസം നീണ്ടുനിൽക്കുന്ന തൊഴിൽ നൈപുണ്യ വികസന പരിപാടിയിൽ 3 ബാച്ചുകളായി അറുപത് വ്യക്തികൾക്കാണ് ആദ്യ ഘട്ടത്തിൽ പരിശീലനം ലഭിക്കുന്നത്. തുടർന്നുള്ള മാസങ്ങളിൽ കേക്ക് ബേക്കിംങ് & കുക്കിങ്, പേപ്പർ ബാഗ് നിർമ്മാണ പരിശീലനം, എൽ ഇ ഡി ബൾബ് നിർമ്മാണ പരിശീലനം എന്നിവ ആരംഭിക്കുന്നു. വിശദ വിവരങ്ങൾക്കായി സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വരാപ്പുഴ അതിരൂപത ചെറുകിട സംരംഭകത്വ വികസന പരിപാടി കമ്മിറ്റിയുമായി ബന്ധപ്പെടുക. Mob ..8089559764 ഫാദർ ഫോസ്റ്റിൻ ഫെർണാണ്ടസ് /9809857560