കാരിത്താസ് ഇന്ത്യയും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി നടത്തിയ വാക്കത്തോൺ അർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ ഫ്ലാഗ് ഓഫ്‌ ചെയ്തു. ആശാകിരണം ക്യാൻസർ സുരക്ഷാ പദ്ധതിയിൽ പ്രവർത്തിക്കുന്ന സന്നദ്ധ പ്രവർത്തകരുടെ സമ്മേളനം കൊച്ചി മേയർ അഡ്വക്കേറ്റ് എം. അനിൽകുമാർ ഉത്ഘാടനം നിർവഹിക്കുകയും ചെയ്തു. 11 മികച്ച വോളന്റീർമാർക്ക് അവാർഡുകളും നൽകി.
St. Albert’s College MSW വിദ്യാർത്ഥികൾ , വിദ്യാനികേതൻ കോളേജ് ബിരുദ വിദ്യാർത്ഥികൾ, മധ്യകേരളത്തിലെ11 രൂപതാ സോഷ്യൽ സർവ്വീസ് സൊസൈറ്റി കളിൽനിന്നുള്ള സന്നദ്ധപ്രവർത്തകർ, ഇ.എസ്.എസ്.എസ് ആശാകിരണം വോളണ്ടിയേഴ്സ് എന്നിവർ പങ്കെടുത്തു.