എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടേയും കാരിത്താസ് ഇന്ത്യയുടെയും  സംയുക്താഭിമുഖ്യത്തിൽ കടമക്കുടി പഞ്ചായത്തിൽ നടപ്പിലാക്കുന്ന നവജീവൻ ദുരന്ത ലഘൂകരണ പരിപാടിയുടെ ഭാഗമായി സന്നദ്ധ സേവകർക്ക് സെർച്ച് ആന്റ് റെസ്ക്യൂ, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ പരിശീലനം നൽകി. ദുരന്ത മേഖലയിൽ എടുക്കണ്ട മുൻകരുതലുകളും രക്ഷാപ്രവർത്തന മാർഗ്ഗങ്ങളും ടീം അംഗങ്ങൾ ലളിതമായി അവതരിപ്പിച്ചു. നവജീവൻ പ്രോജക്റ്റ് കോർഡിനേറ്റർ ശ്രീ. വിപിൻ ജോ, വാർഡ് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു.