ഭാരതം സ്വാതന്ത്ര്യം നേടിയിട്ട് എഴുപത്തിയഞ്ച് വർഷങ്ങൾ പിന്നിടുന്ന വേളയിൽ രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പരിപാടിയോടനുബന്ധിച്ച് നാഷണൽ ലീഗൽ സർവ്വീസ് അതോറിറ്റി ആരംഭിച്ച നിയമ ബോധന കർമ്മപരിപാടിയുടെ ഭാഗമായി എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒന്നരമാസക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന വിവിധ ബോധവൽക്കരണ പരിശീലന പരിപാടികളുടെ ഔപചാരിക സമാപന സമ്മേളനവും നിയമ ബോധവൽക്കരണ ക്ലാസും വരാപ്പുഴ അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുമായി ചേർന്ന് ഇ. എസ്. എസ്. എസ്. ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു.
കേരള ഹൈക്കോടതി ജഡ്ജി ബഹു. ജസ്റ്റിസ് ശ്രീമതി. സോഫി തോമസ് ഉദ്ലാടനം നിർവ്വഹിച്ചു. കുട്ടികളെ മനുഷ്യത്വപരമായി അവരുടെ അഭിരുചിക്കനുസരിച്ച് സ്വതന്ത്രമായി മൂല്യബോധമുള്ളവരായി വളർത്തിയെടുത്താൽ മാത്രമെ നല്ലസമുഹം സൃഷ്ടിച്ചെടുക്കാൻ സാധിക്കൂ എന്നു പറഞ്ഞ ജസ്റ്റിസ് സ്വാതന്ത്ര്യം വലിയ ഉത്തരവാദിത്വമാണെന്നും ഗാന്ധിജി വിഭാവനം ചെയ്ത സ്വാതന്ത്ര്യം സ്ത്രീകൾക്ക് എത് സമയത്തും ഭയം കൂടാതെ സഞ്ചരിക്കാൻ സാധിക്കുമ്പോഴേ സാധ്യമാകൂ എന്നും അഭിപ്രായപ്പെട്ടു.

ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ചെയർപേഴ്സണുംമായ ശ്രീമതി ഹണി എം വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു കല്ലിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ഡിസ്ട്രിക്റ്റ് ലീഗൽ സർവ്വീസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് ശ്രീ. സുരേഷ് പി.എം. ഇ. എസ്.എസ്.എസ്. ഡയറക്റ്റർ ഫാ. മാർട്ടിൻ അഴിക്കകത്ത് , ശ്രീ. സുരേഷ് കെ. കെ., ഇ എസ് .എസ് .എസ് പ്രോഗ്രാം ഓഫീസർ ശ്രീ റ്റിറ്റ്സൺ ദേവസി എന്നിവർ സംസാരിച്ചു.
കേരള ഹൈക്കോടതി അഭിഭാഷകരായ ശ്രീ. ഗജേന്ദ്ര രാജപുരോഹിത് , ശ്രീ. അഖിൽ ജോർജ്ജ് എന്നിവർ ക്ലാസ് നയിച്ചു. വരാപ്പുഴ അതിരൂപതയിലെ വൈദീകർ, സിസ്റ്റേഴ്സ്, വിവിധ സ്ഥാപനങ്ങളുടെ പ്രതിനിധികൾ, ഇ. എസ്. എസ്. എസ്. സ്റ്റാഫ് അംഗങ്ങൾ, വില്ലേജ് ഓർഗനൈസേഴ്സ്, സംഘാംഗങ്ങൾ എന്നിവർ പങ്കെടുത്തു.