ലോക റേഡിയോ ദിനാ ചാരണത്തോടനുബന്ധിച്ച് പുതുതലമുറയ്ക്ക് റേഡിയോയുടെ ചരിത്രവും പ്രാധാന്യവും പകർന്നു നൽകുന്നതിനും വിവിധ കാലഘട്ടങ്ങളിലെ റേഡിയോകൾ പരിചയപ്പെടുത്തുന്നതിനുമായി ഇന്നും നാളെയുമായി (ഫെബ്രുവരി 16, 17 തീയതികളിൽ) രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ സംഘടിപ്പിച്ചിരിക്കുന്ന റേഡിയോ എക്സ്പോ – 2022 എറണാകുളം എം പി ശ്രീ ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു. വ്യത്യസ്തങ്ങളായ വിഷയങ്ങൾ ഏറ്റെടുത്തു സാമൂഹ്യസേവനം ജനകീയമാക്കി മാറ്റുന്ന ESSS ന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു കാലത്ത് നമ്മുടെ ജീവിതത്തിൻറെ ഭാഗമായിരുന്ന ആകാശവാണിയും റേഡിയോയും യുവതലമുറയ്ക്ക് പരിചയപ്പെടുത്താൻ ESSS നടത്തുന്ന ശ്രമങ്ങൾക്ക് പരിപൂർണ്ണമായ പിന്തുണയും ആശംസകളും അദ്ദേഹം നേർന്നു. ടെലിറാഡ്, ബി ടെനോർ, മർഫി, ഫിലിപ്സ്, ടെലിഫുങ്കൻ കേദാർ, ഗ്രാമഫോൺ, അടക്കമുള്ള വിവിധ വ്യക്തികളിൽ നിന്ന് സ്വീകരിച്ച നൂറോളം റേഡിയോകളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.
റേഡിയോയുടെ ചരിത്രവും, സംഭവിച്ച വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ചും ഒപ്പം ആകാശ വാണി ഓൾ ഇന്ത്യ റേഡിയോ, കൊച്ചി എഫ് എം എന്നിവയുടെ പ്രസക്തിയെ ക്കുറിച്ചും പ്രതിപാദിക്കുന്ന ഓൺലൈൻ വെബിനാറും എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി നടത്തി.ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടർ ശ്രീ. ഡി. പ്രദീപ്കുമാർ സാറും കൊച്ചി എഫ് എം ഓഫീസ് ഹെഡ് ശ്രീ. ബാലനാരായണൻ സാറും വെബിനാറിൽ ക്ലാസുകൾ നയിച്ചു. ESSS ഡയറക്ടർ ഫാ.മാർട്ടിൻ അഴീക്കകത്ത് , അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിബിൻ ജോർജ് മാ തിരപ്പിള്ളി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.