എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി ലോക അർബുദ ദിനാചരണത്തോടനു ബന്ധിച്ച് കാരിത്താസ് ഇന്ത്യയുടെ ആശാകിരണം ക്യാൻസർ കെയർ പദ്ധതിയുടെ ഭാഗമായി ഇന്ന് ഇ. എസ്.എസ്.എസ് ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ ഇ. എസ്.എസ്.എസ്. ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്‌ അധ്യക്ഷത വഹിച്ചു.

രോഗീ ചികിത്സ സഹായ നിധി ,കേശ ദാന സമ്മത പത്രം കൈമാറൽഎന്നീ രണ്ട് കർമ്മ പദ്ധതികൾ കിൻഫ്ര ചെയർമാൻ ശ്രീ. സാബു ജോർജ്ജ് ഉൽഘാടനം നിർവഹിക്കുകയും ചികിത്സ ധനസഹായ വിതരണം നടത്തുകയും ചെയ്‌തു. അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിബിൻ ജോർജ്‌ മാതിരപ്പിള്ളി, അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ട്രീസ സിൽജി, സെന്റ്.പോൾസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ശ്രീ. സ്റ്റാലിൻ പുന്നക്കൽ, വിദ്യാനികേതൻ കോളേജ് പ്രിൻസിപ്പൽ ശ്രീ.എൽ. ജി. ആന്റണി ,കുമാരി. നികിത ജോസഫ്,ശ്രീ. വിപിൻ ജോ എന്നിവർ പങ്കെടുത്തു.

കൂടാതെ എറണാകുളം ജനറൽ ആശുപത്രിയിലെ ക്യാൻസർ വാർഡുകളിൽ സമ്മാനം വിതരണം ചെയ്തു. കളമശ്ശേരി മെഡിക്കൽ കോളേജ് കൊച്ചിൻ കാൻസർ റീസർച്ച് സെന്റർ സർജിക്കൽ ആൻഡ് മെഡിക്കൽ ഓങ്കോളജി
വിഭാഗം നയിക്കുന്ന ക്യാൻസർ ബോധവത്കരണ വെബിനാർ ഓണലൈനായി ഡോ.സിഷ ലിസ് എബ്രഹാം, ഡോ.സ്റ്റഫി ചാക്കോ എന്നിവരുടെ നേതൃത്വത്തിൽ ഓൺലൈനായി നടത്തി.