വരാപ്പുഴ അതിരൂപതഎറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തിൽ കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ കടമക്കുടി പഞ്ചായത്തിലെ 10 വാർഡുകളെ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന നവജീവൻ പദ്ധതിയുടെ ഭാഗമായി എമർജൻസി എക്യുപ്മെന്റ്സും വാർഡ് ഡെവലപ്മെന്റ് പ്ലാനും , പഞ്ചായത്തിനും കർമ്മസേനാംഗങ്ങൾക്കു മായി വിതരണം ചെയ്തു. എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്തിൽ നിന്നും കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റും കർമ്മസേനാംഗങ്ങളും ദുരന്തലഘുകരണ ഉപകരണങ്ങളായ ലൈഫ് ജാക്കറ്റ്, ഫസ്റ്റ് എയ്ഡ് കിറ്റ്, ടോർച്ച്, റെയിൻ കോട്ട്, വിസിൽ, നൈലോൺ റോപ്പ്, ഗം ബൂട്ട്, ബാഗ്, ദുരന്ത ലഘൂകര പ്ലാൻ, സേഫ്റ്റി ഗോഗിൾസ് എന്നിവയാണ്
ഏറ്റുവാങ്ങിയത്. കടമക്കുടി പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസി സന്റ് വിപിൻ രാജ്, പഞ്ചായത്ത് സെക്രട്ടറി ശോഭനകുമാരി വാർഡ് മെമ്പർമാർ , തെരഞ്ഞെടുക്കപ്പെട്ട കർമ്മ സേന പ്രവർത്തകർ ഇ.എസ്.എസ്.എസ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.