വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും ലൂർദ് ഹോസ്പിറ്റലും സംയുക്തമായി മുൻകൂട്ടി രജിസ്റ്റർ ചെയ്ത 500  പേർക്ക് കോവിഷീൽഡ് വാക്‌സിൻ നൽകി. ഈ.എസ്‌.എസ്. എസ്. ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ക്യാമ്പ്  ലൂർദ് ഹോസ്പിറ്റൽ ഡയറക്ടർ ഫാ. ഷൈജു തോപ്പിൽ ഉദ്ഘാടനം ചെയ്തു. ഈ.എസ്.എസ്.എസ്. ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്‌, പ്രോഗ്രാം ഓഫീസർ ശ്രീ. റ്റിറ്റ്സൺ ദേവസി എന്നിവർ സംസാരിച്ചു.