വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും കേന്ദ്രസർക്കാരിന്റെ സ്കിൽ ഡെവലപ്‌മെന്റ് ഏജൻസിയായ ജൻ ശിക്ഷൻ സൻസ്ഥാനും (JSS) സംയുക്തമായി സ്വയം തൊഴിൽ പരിശീലനം ESSS – ൽ ആരംഭിച്ചു. കേരള സോഷ്യൽ സർവീസ് ഫോറം മുൻ ഡയറക്ടർ റവ.ഫാ. റൊമാൻസ് ആന്റണി സ്വയം തൊഴിൽ പരിശീലന പരിപാടിയുടെ ഉദ്ഘാനം നിർവഹിച്ചു. ബ്യൂട്ടീഷൻ, തയ്യൽ, ബേക്കിംഗ്, ഹാൻഡ് എംബ്രോയ്ഡറി, നഴ്സറി വർക്കർ, കൂൺ കൃഷി, കാറ്ററിംഗ്, ഫ്രൂട്ട്സ് ആൻഡ് വെജിറ്റബിൾ പ്രിസർവേഷൻ, ട്രഡീഷണൽ സ്നാക്ക്സ് മേക്കിങ് എന്നീ മേഖലകളിലാണ് ഈ വർഷം പരിശീലനം നടക്കുന്നത്. ESSS ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത്‌ അധ്യക്ഷത വ വഹിച്ച ചടങ്ങിൽ ESSS ഓഫീസ് ഫെസിലിറ്റേറ്റർ സി. മേരി തോമസ്, പ്രോഗ്രാം കോർഡിനേറ്റർ സീമ റോയ് , റീജിയണൽ കോർഡിനേറ്റർ ഷൈജ ബാബു എന്നിവർ സംസാരിച്ചു.