വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സി. സി. ബി. ഐ മൈഗ്രന്റ് കമ്മീഷനും സംയുക്തമായി എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡന്റെ നേതൃത്വത്തിൽ 400 ഓളം കുടിയേറ്റ തൊഴിലാളികൾക്ക് കോവിഷീൽഡ് കോവിഡ് വാക്‌സിൻ നൽകി. ഈ എസ് എസ് എസ് ഓഡിറ്റോറിയത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും എറണാകുളം ശുചീന്ദ്ര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിന്റെയും വിഗാർഡ് കമ്പനിയുടെയും
സഹകരണത്തോടെ നടത്തിയ സൗജന്യ വാക്‌സിനേഷൻ ക്യാമ്പ് ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഫാദർ മാർട്ടിൻ, പ്രോഗ്രാം ഓഫീസർ ശ്രീ. ടിറ്റ്സൺ ദേവസി എന്നിവർ പങ്കെടുത്തു. വാക്സിനേഷൻ ക്യാമ്പിനു മുന്നോടിയായി പരമാവധി അഥിതി തൊഴിലാളികളെ വാക്സിനേറ്റ് ചെയ്യുന്നതിനായി എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റി സ്റ്റാഫ് അംഗങ്ങൾ എറണാകുളം നഗരത്തിലെ ഷോപ്പുകൾ മാർക്കറ്റുകൾ, ഹോട്ടലുകൾ, കൺസ്ട്രക്ഷൻ സൈറ്റുകൾ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ ക്യാംപെയ്ൻ ഒക്ടോബർ 12, 13,14, 15 എന്നീ ദിവസങ്ങളിൽ സംഘടിപ്പിച്ചിരുന്നു.