കേരളത്തിലെ കത്തോലിക്കാ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റികളിൽ 2019 – 2020 ഈ വർഷത്തെ മികച്ച ആനുവൽ റിപ്പോർട്ടിനുള്ള ആർച്ച്ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസ് പുരസ്കാരം വരാപ്പുഴ അതിരൂപത സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആനുവൽ റിപ്പോർട്ട് “ഓക്സീലിയം” ത്തിന് ലഭിച്ചു. കേരള സോഷ്യൽ സർവീസ് ഫോറത്തിന്റെ നാല്പതാമത്തെ ജനറൽ ബോഡി മീറ്റിംഗിൽ വെച്ച് കെസിബിസി ജസ്റ്റിസ് പീസ് & ഡവലപ്പ്മെന്റ് കമ്മീഷൻ ചെയർമാൻ മാർ ജോസ് പുളിക്കൽ പിതാവിൽ നിന്നും ഇ.എസ്.എസ് എസ്. ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് ഏറ്റുവാങ്ങി. കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, മുൻ ഡയറക്ടർമാരായ ഫാദർ വർഗ്ഗീസ് മറ്റമന, ഫാദർ റൊമാൻസ് ആൻറണി, ഫാദർ തോമസ് തറയിൽ . ഫാദർ വെട്ടിക്കാട്ടിൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു