ഉന്നത വിജയം നേടിയ 225 എസ്. എസ്. ൽ. സി, ഹയർ സെക്കന്ററി, ബിരുദ – ബിരുദാനന്തര വിദ്യാർത്ഥികളെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി സ്ക്കോളർഷിപ്പുകൾ നൽകി ആദരിച്ചു. എറണാകുളം ഇൻഫെന്റ് ജീസസ് ഹാളിൽ വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇലഞ്ഞിമറ്റത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് എറണാകുളം എം. പി. ശ്രീ. ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു.
സൊസൈറ്റിയുടെ ഭാഗമായ സ്വാശ്രയ സംഘാങ്കങ്ങളുടെയും വിവിധ കർമ്മ പദ്ധതികളിൽ ഉൾപ്പെട്ടവരുടെയും മക്കളെയാണ് ഈ ചടങ്ങിൽ ആദരിച്ചത്.
യോഗത്തിൽ ഫാദർ മാർട്ടിൻ അഴിക്കകത്ത്, ഫാദർ ജിബിൻ ജോർജ് മാതിരപ്പിള്ളി, പ്രൊഫസർ എൽ. ജി. ആന്റണി, ശ്രീ. ടിട്സൺ ദേവസി, ഷൈല അട്ടിപ്പെറ്റി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വിദ്യാർത്ഥി പ്രതിനിധികളായി കുമാരി ജിയ ജയൻ, കുമാരി നേരി സലീൻ, ശ്രീ. ഇമ്മാനുവേൽ വിപിൻ എന്നിവർ മറുപടിയും പറഞ്ഞു.
വിദ്യാർത്ഥികൾക്ക് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി നൽകുന്ന ഇത്തരം പ്രോത്സാഹനങ്ങൾ അഭിനന്ദനം അർഹിക്കുന്നതാണെന്ന് ശ്രീ. ഹൈബി ഈഡൻ എം. പി തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.