വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും രവിപുരം ചൈതന്യ ഐ ഹോസ്പിറ്റലും സംയുക്തമായി ദൃശ്യം സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. പെരുമ്പിള്ളി ഹോളി ഫാമിലി ചർച്ച്‌ പാരിഷ് ഹാളിൽ വെച്ച് നടന്ന ക്യാമ്പ് ഇടവക വികാരി റവ. ഫാ. ജോസഫ് തട്ടാരശ്ശേരി ഉദ്ഘടാനം നിർവഹിച്ചു. 88 പേർ ക്യാമ്പിൽ പങ്കെടുത്തു. 19 പേർക്ക് തിമിര ശാസ്ത്രക്രിയ നിർദേശിച്ചു.