വരാപ്പുഴ അതിരൂപത എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും കാരിത്താസ് ഇൻഡ്യയുടേയും സംയുക്ത ആഭിമുഖ്യത്തിൽ കാൻസർ സർവൈവേഴ്സ് മീറ്റ് ഈ.എസ്.എസ്.എസ് -ൽ വച്ച് സംഘടിപ്പിച്ചു. കാൻസറിനെ അതിജീവിച്ച 32 പേർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു. ഈ.എസ്.എസ്. എസ്. ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കാരിത്താസ് ഇൻഡ്യ അശാകിരണം കാൻസർ കെയർ പ്രോജക്റ്റ് സ്റ്റേറ്റ് ഹെഡ് ശ്രീമതി. സിബി പൗലോസ്, ഈ.എസ്.എസ്.എസ്. ആശാകിരണം പ്രോജക്റ്റ് കോർഡിനേറ്റർ ശ്രീ.വിപിൻ ജോ, ഈ.എസ്.എസ്.എസ്. കമ്മ്യൂണിറ്റി ഹെൽത്ത് ഡിപ്പാർട്ട്മെന്റ് കോർഡിനേറ്റർ ശ്രീമതി ലിജി ജോർജ് എന്നിവർ സംസാരിച്ചു. കാൻസറിനെ അതിജീവിച്ച ശ്രീ. ജോജോ കെ.സി യും ശ്രീ. ആന്റണിയും തങ്ങളുടെ ജീവിതാനുഭവം പങ്കുവച്ചു. പരിപാടിയുടെ ഭാഗമായി പങ്കെടുത്ത കാൻസർ സർവൈവേഴ്സിന് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു.