ഡി പി വേൾഡ് കൊച്ചിയും വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി രൂപകല്പന ചെയ്ത സെൻറർ ഫോർ ലേർണിംഗ് എറണാകുളം എം പി ശ്രീ. ഹൈബി ഈഡൻ ഉദ്ഘാടനം നിർവഹിച്ചു

    സാധാരണക്കാരും തൊഴിൽ രഹിതരുമായ സ്ത്രീകൾക്ക് വേണ്ടി പേപ്പർ ബാഗ്എൽ ഡി ബൾബുകൾ  എന്നിവയുടെ നിർമ്മാണം തയ്യൽ / എംബ്രോയ്ഡറി പരിശീലനം നൽകുകയും തൊഴിൽ സാധ്യതകൾ തുറന്നു കൊടുക്കുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ ലക്ഷ്യം.

    എസ് എസ്  എസ്    ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വരാപ്പുഴ അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു  കല്ലിങ്കൽ, ഡി പി വേൾഡ് ചീഫ് എക്സിക്യൂട്ടീവ്  ഓഫീസർ  ശ്രീ. പ്രവീൺ  തോമസ് ജോസഫ്, വല്ലാർപാടം തീർത്ഥാടന കേന്ദ്രം റെക്ടർ  ഫാദർ ആന്റണി വാലുങ്കൽ,   എസ് എസ് എസ്  ഡയറക്ടർ  ഫാദർ മാർട്ടിൻ അഴിക്കക ത്ത്അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജിബിൻ ജോർജ്  മാതിരപ്പള്ളി എന്നിവർ പ്രസ് തുത  പരിപാടിയിൽ സംസാരിച്ചു