സജീവം 2023 – ലഹരി രഹിത കാംപേയ്ൻ

 വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ കേരള സോഷ്യൽ സർവീസ് ഫോറവുമായ് ചേര്ന്ന് വരാപ്പുഴ മദ്യവിരുദ്ധ സമിതിയുടെ സഹകരണത്തോടെ ലഹരി രഹിത കാംപേയ്നായസജീവം 2023″ എന്ന പദ്ധതി ഔദ്യോഗികമായി 28/03/2023 .എസ്.എസ്.എസ് ഓഡിറ്റോറിയത്തിൽ വച്ച് എറണാകുളം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറായ ശ്രീ.ജയചന്ദ്രൻ സർ ഉദ്ഘാടനം ചെയ്യുകയുണ്ടായി.

പ്രസ്തുത പരിപാടിയിൽ റവ.മോൺ.മാത്യു ഇലഞ്ഞിമറ്റം അദ്ധ്യക്ഷത വഹിക്കുകയും ബഹുമാനപ്പെട്ട ബൈജു കുറ്റിക്കൽ അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തുകയും,പദ്ധതി പ്രകാശനം മിസ്റ്റർ.ആൽബിൻ ജോസ് നടത്തുകയുമുണ്ടായി.കുമാരി മെറിൻ ടോമി ഈശ്വര പ്രാർത്ഥന ആലപിക്കുകയും ബഹുമാനപ്പെട്ട മാർട്ടിൻ അഴിക്കകത്തച്ചൻ സ്വാഗതം ആശംസിക്കുകയും ബഹുമാനപ്പെട്ട ജിബിൻ ജോർജ്ജ് അച്ചൻ നന്ദി പ്രകാശനം നടത്തുകയും ചെയ്തു.