വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായഎറണാകുളം സോഷ്യൽ  സർവീസ് സൊസൈറ്റിയും , കാനറ ബാങ്കും , നബാർഡ് മായി ചേർന്ന് 156 ഗ്രൂപ്പുകൾക്കായി വായ്പമേള സംഘടിപ്പിച്ചുവരാപ്പുഴ അതിരൂപത വികാർ ജനറൽ മോൺസിഞ്ഞോർ മാത്യു കകല്ലിങ്കലിന്റെ   അധ്യക്ഷതയിൽ നടന്ന  വായ്പമേള എറണാകുളം എംപി ശ്രി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു . കാനറാ ബാങ്ക് റീജിയണൽ ഓഫീസ് 1  AGM ശ്രീ ഭരത്കുമാർ  ആമുഖപ്രസംഗം നടത്തി.ESSS ഡയറക്ടർ ഫാ .മാർട്ടിൻ അഴീക്കകത്ത്, അസി .ഡയറക്ടർ ഫാ .ജിബിൻ മാതിരപ്പള്ളി, ഡിവിഷൻ കൗൺസിലർ ശ്രീ മനു ജേക്കബ് ,കാനറാ ബാങ്ക് റീജിയണൽ ഓഫീസ് 1ഡിവിഷൻ മാനേജർ രാധാ സുന്ദരാജൻ ,ബ്രാഞ്ച് മാനേജർ ലിഖിൽ കെ എന്നീവർ സംസാരിച്ചു .156 ഗ്രൂപ്പുകൾക്കായി 5 കോടി 32 ലക്ഷം രൂപയാണ് വായ്പ നൽകിയത് .