വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായഎറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും , കാനറ ബാങ്കും , നബാർഡ് മായി ചേർന്ന് 156 ഗ്രൂപ്പുകൾക്കായി വായ്പമേള സംഘടിപ്പിച്ചു. വരാപ്പുഴ അതിരൂപത വികാർ ജനറൽ മോൺസിഞ്ഞോർ മാത്യു കകല്ലിങ്കലിന്റെ അധ്യക്ഷതയിൽ നടന്ന വായ്പമേള എറണാകുളം എംപി ശ്രി ഹൈബി ഈഡൻ ഉദ്ഘാടനം ചെയ്തു . കാനറാ ബാങ്ക് റീജിയണൽ ഓഫീസ് 1 AGM ശ്രീ എ ഭരത്കുമാർ ആമുഖപ്രസംഗം നടത്തി.ESSS ഡയറക്ടർ ഫാ .മാർട്ടിൻ അഴീക്കകത്ത്, അസി .ഡയറക്ടർ ഫാ .ജിബിൻ മാതിരപ്പള്ളി, ഡിവിഷൻ കൗൺസിലർ ശ്രീ മനു ജേക്കബ് ,കാനറാ ബാങ്ക് റീജിയണൽ ഓഫീസ് 1ഡിവിഷൻ മാനേജർ രാധാ സുന്ദരാജൻ ,ബ്രാഞ്ച് മാനേജർ ലിഖിൽ ഇ കെ എന്നീവർ സംസാരിച്ചു .156 ഗ്രൂപ്പുകൾക്കായി 5 കോടി 32 ലക്ഷം രൂപയാണ് വായ്പ നൽകിയത് .