എറണാകുളം MP ഹൈബി ഈഡന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ മെൻസ്ട്രുവൽ കപ്പ് വിതരണ പദ്ധതിയായ CUP OF LIFE എന്ന പ്രോഗ്രാമിന്റെ ഭാഗമായി 2022 ഓഗസ്റ്റ് 30 ന് നടന്ന വേൾഡ് റെക്കോർഡ് മെൻസ്ട്രുവൽ കപ്പ് വിതരണത്തിൽ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും പങ്കാളിത്തം വഹിക്കുകയുണ്ടായി. അന്നേ ദിവസം  തേവര, പെരുമാനൂർ , മുളവുകാട് ,ചിറ്റൂർ ,മൂലമ്പിള്ളി , വടുതല ,കലൂർ , എളമക്കര , പോണേക്കര ,പാലാരിവട്ടം ,കാക്കനാട് ,തൃപ്പൂണിത്തുറ , തൈക്കൂടം , മഞ്ഞുമ്മൽ ,മാഞ്ഞാലി ,കൊങ്ങോർപ്പിള്ളി , എടവനക്കാട് , വെണ്ണല  എന്നിവിടങ്ങളിലെ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ കീഴിൽ കിഴിൽ പ്രവർത്തകുന്ന വനിതാ സ്വയം സഹായ സംഘത്തിലെ അംഗങ്ങൾക്ക് 1900  കപ്പ് വിതരണം ചെയ്യുകയും ഉപയോഗിക്കേണ്ട രീതി പറഞ്ഞു മനസിലാക്കുന്ന ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.