അന്തർദേശീയ ക്യാൻസർ ദിനത്തോടനുബന്ധിച്ച് എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെയും കളമശ്ശേരി സെൻ്റ് പോൾസ് കോളേജ് എൻ എസ് എസ് വോളന്റിയേഴ്സിന്റെയും നേതൃത്വത്തിൽ എറണാകുളത്തെ നഗരത്തിലെ ആറ് പ്രധാന കേന്ദ്രങ്ങളിൽ ക്യാൻസർ ബോധവൽക്കരണവും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. എറണാകുളം എംഎൽഎ  ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം നിർവ്വഹിച്ചു.

 

ഇഎസ്എസ്എസ് ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഡോ.രാജേഷ്മോൻ വിജി,ആശാകിരണം കോഡിനേറ്റർ വിപിൻ  എൻഎസ്എസ് വോളണ്ടിയർ സെക്രട്ടറി രാജീവ് പാട്രിക് എന്നിവർ സന്നിഹിതരായിരുന്നു.

കാൻസർ വാരാചരണത്തിനോടനുബന്ധിച്ച് മരിയാപുരം, വടുതല, തോമാസ് പുരം, ചിറ്റൂർ, പാനായിക്കുളം എന്നിവിടങ്ങളിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. അതോടൊപ്പം കാൻസർ രോഗികൾക്ക് ധന സഹായവും നൽകി.