സൗജന്യ ദന്ത പരിശോധന ക്യാമ്പ് നടത്തി

വരാപ്പുഴ അതിരൂപതയുടെ സാമൂഹിക പ്രവർത്തന വിഭാഗമായ എറണാകുളം സോഷ്യൽ സർവ്വീസ് സൊസൈറ്റിയും , അമൃത ഹോസ്പിറ്റലും, ഞാറക്കൽ ക്രിസ്തുരാജ ദേവാലയവും സംയുക്തമായി സൗജന്യ ദന്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. രാജീവ് കൈനികാട്ട് ഉൽഘാടന കർമ്മം നിർവ്വഹിച്ച ക്യാമ്പിൽ 75 പേർ പങ്കെടുത്തു. അമൃത ഹോസ്പിറ്റലിലുള്ള  ഡോ. വിജയ് കുമാർ, ഡോ. ഷെൽട്ടൺ എന്നിവരുടെ നേതൃത്വത്തിലുള്ള 10 അംഗ ടീമും , .എസ്.എസ്.എസ് പ്രവർത്തകർ, സെൻട്രൽ കമ്മിറ്റി അംഗങ്ങൾ എന്നിവരും ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ ദന്ത പരിശോധന നടത്തി തുടർ ചികിത്സ ആവശ്യമുള്ളവർക്ക് ഇടപ്പള്ളി അമൃത ഹോസ്പിറ്റലിലേക്ക്  സൗജന്യ യാത്രാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.