എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും   അമൃത  ഹോസ്പിറ്റലും സംയുക്ത ഫെഡറേഷനും ഒരുമിച്ച് സംഘടിപ്പിച്ച  സൗജന്യ ദന്ത പരിശോധന ക്യാമ്പ്  09.07.23 ഞായറാഴ്ച രാവിലെ 9.30 ന് തോമസ്പുരം സെന്റ് തോമസ് ഹാളിൽ  വെച്ച് നടത്തി. ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം വില്ലേജ് ഓർഗനൈസർ  ശ്രീമതി  മേരി ഗ്രേസ് സ്വാഗതം  ആശംസിച്ചു.ഫെഡറേഷൻ ലീഡർ ലുലു ബെന്നി അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ  സെക്രട്ടറി അജിത കൃതജ്ഞയർപ്പിച്ചു. തുടർന്ന് ഡോക്ടർ പാർവതി ബി. യുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ 61 പേർ പങ്കെടുത്തു. 56പേർക്ക് തുടർ പരിശോധനയ്ക്കും  ചികിത്സയ്ക്കുമായി 13. 07.2023 വ്യാഴാഴ്ച അമൃത ഹോസ്പിറ്റലിൽ എത്തുന്നതിനായി വാഹന സൗകര്യവും ഒരുക്കുകയും ചെയ്തു.