എറണാകുളം : കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ നാഷണൽ മൈനോറിറ്റി ഡെവലപ്മെൻറ് ആന്റ് ഫിനാൻസ് കോർപ്പറേഷന്റെ പങ്കാളിത്തത്തോടെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി നുമായി ചേർന്നുകൊണ്ട് നടപ്പിലാക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങൾക്കുള്ള സ്വയംതൊഴിൽ വായ്പാ പദ്ധതിയുടെ വിതരണോൽഘാടനം കെ.എസ്.ബി.സി.ഡി സി അസിസ്റ്റന്റ് ജനറൽ മാനേജർ ശ്രീ. ജതിൻ പി.പി. നിർവഹിച്ചു. സുസ്ഥിരമായ സ്വയംതൊഴിൽ പദ്ധതികൾ ആരംഭിക്കുന്നതിന് 14 സ്ത്രീ സ്വയം സഹായ സംഘങ്ങളിൽ നിന്നുള്ള 134 വെക്തികൾക്ക് 50 ലക്ഷം രൂപയാണ് വായ്പയായി അനുവദിച്ചത്. ഇ എസ്.എസ്.എസ് ഡയറക്ടർ ഫാദർ മാർട്ടിൻ അഴിക്കകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ.എസ്.എസ്. എസ്. അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജിബിൻ ജോർജ് മാതിരപ്പിള്ളി സിസ്റ്റർ ട്രീസ സിൽജി, ശ്രീമതി സീമ റോയ്, ആഷ്മി ഷാജു എന്നിവർ സംസാരിച്ചു.