എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും കാനറ ബാങ്ക് ചേർന്ന് സംഘടിപ്പിക്കുന്ന അഞ്ചുദിവസത്തെ കാറ്ററിങ് ബേക്കിംഗ് കോഴ്സ് 9/3/2022 മുതൽ 15/3/2022 വരെ ഇ.എസ്.എസ്.എസ് ൽ സംഘടിപ്പിച്ചു. കാനറാബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ അന്നമ്മ സൈമൺ ഉദ്ഘാടനം ചെയ്തു. ഇ.എസ്.എസ്.എസ് ഡയറക്ടർ ഫാദർ മാർട്ടിൻ അഴികക്കത്, ഇ.എസ്.എസ്.എസ് അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ജിബിൻ മാതിരപ്പിള്ളി, കാനറ ബാങ്ക് മാനേജർ നീതു . ആർ . സത്യൻ ESSS പ്രോഗ്രാം കോർഡിനേറ്റർ സീമ റോയി, റഹിയാനത്ത് അഷ്റഫ് എന്നിവർ പരിശീലനത്തിന് മേൽനോട്ടം വഹിച്ചു. ഈ മേഖലയിൽ പരിചയസമ്പന്നരായ വ്യക്തികളാണ് ക്ലാസുകൾ നയിച്ചത്. വിജയകരമായി പരിശീലനം പൂർത്തിയാക്കിയവർക്ക് കാനറാബാങ്ക് റീജിയൻ ഓഫീസ് മാനേജർ നടാഷ . ആർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.