എറണാകുളം : വരാപ്പുഴ അതിരൂപത സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി, എസ്.എസ്. എൽ.സി , പ്ലസ് ടു എന്നിവയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ഇ.എസ് . എസ്.എസ്. സംഘാംഗങ്ങളുടെ മക്കളെ വിദ്യാഭ്യാസ സ്കോളർഷിപ്പും മെമന്റോയും നല്കി ആദരിച്ചു. വരാപ്പുഴ അതിരൂപത വിദ്യാഭ്യാസ കമ്മീഷന്റെയും നവദർശൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും ഡയറക്ടറായ ഫാ. ആൻറണി ബിബു കാടംപറമ്പിൽ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ. എസ്.എസ്.എസ്. ഡയറക്ടർ ഫാ. മാർട്ടിൻ അഴീക്കകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സി. മേരി തോമസ്, ഷൈല അട്ടിപ്പേറ്റി, സാലി സാബു, സ്കോളർഷിപ്പ് ജേതാക്കളായ മേരി നിധിയ, മരിയ ഫ്രാൻസിസ്ക, മില ജോസഫ് എന്നിവർ സംസാരിച്ചു.