എറണാകുളം : വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ എറണാകുളം സോഷ്യല്‍ സർവീസ് സ്സൊസൈറ്റി ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി4 വ്യാഴാഴ്ച്ച രാവിലെ 11ന് ഇ.എസ്.എസ്.എസ്.ഹാളില്‍ വച്ച് കാന്‍സര്‍ ദിനാചരണ പരിപാടി സംഘടിപ്പിച്ചു.  ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം എറണാകുളം ജില്ല പഞ്ചായത്ത് മെമ്പര്‍ അഡ്വ. എല്‍സി  ജോര്‍ജ് നിർവഹിച്ചു . എറണാകുളം ലുര്‍ദ് ഹോസ്പിറ്റലിലെ ഫാമിലി മെഡിസിന്‍ ഡോ.എസ്.രശ്മികൈമള്‍ കാന്‍സര്‍ ബോധവല്‍ക്കരണ ക്ളാസും, ആശാകിരണം കാന്‍സര്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായി കാന്‍സര്‍ രോഗികള്‍ക്ക്ചികിത്സസഹായവിതരണവും, ജൈവ പച്ചകറി വിത്ത്വിതരണവും ഡോ.എസ്.രശ്മി കൈമള്‍ നിര്‍വ്വഹിച്ചു. അസംഘടിത സാമൂഹ്യസുരക്ഷ കാര്‍ഡ്വിതരണം അഡ്വ.എല്‍സി ജോര്‍ജ് നടത്തി. അഡ്വ.എല്‍സി ജോര്‍ജിനെയും, ഡോ.എസ്.രശ്മി കൈമളിനെയും ഇ.എസ്.എസ്.എസ്.ഡയറകടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്ത് ആദരിച്ചു. എറണാകുളം സോഷ്യല്‍ സർവീസ് സ്സൊസൈറ്റി ഡയറകടര്‍ ഫാ.മാര്‍ട്ടിന്‍ അഴിക്കകത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ഇ.എസ്.എസ്.എസ്.അഡ്മിനിസ്ട്രേറ്റര്‍ സി.സില്‍ജി, പ്രോഗ്രാം കോഡിനേറ്റര്‍മാരായ ലിജി ജോര്‍ജ്, ഷെറിന്‍ ബാബു എന്നിവര്‍ സംസാരിച്ചു.