ഇ.എസ്.എസ്.എസ് (എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ) വജ്ര ജൂബിലി ആഘോഷിച്ചു.
എറണാകുളം : 1962 ൽ ആരംഭിച്ച് കഴിഞ്ഞ ആറു പതിറ്റാണ്ടായി വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ വജ്ര ജൂബിലി ആഘോഷം 2022 ഓഗസ്റ്റ് 28 തിയതി എറണാകുളം ഇൻഫന്റ് ജീസസ് പാരിഷ്ഹാളിൽ വച്ച് നടത്തുകയുണ്ടായി. വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് കളത്തിപറമ്പിൽ പിതാവിന്റെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനം കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘാടനം ചെയ്തു.
സാമൂഹിക സാഹിത്യ സാംസ്കാരിക കലാകായിക സിനിമാ മാധ്യമ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഫാ. സെബാസ്റ്റ്യൻ വട്ടപ്പറമ്പിൽ, ഷെവ. ഡോ. ഹെൻറി ആഞ്ഞിപ്പറമ്പിൽ, ഷെവ. ഡോ. പ്രിമൂസ് പെരിഞ്ചേരി, ഡോക്ടർ സെബാസ്റ്റ്യൻ പോൾ, ശ്രീ. കലാഭവൻ ഷാജോൺ, ശ്രീ. ജോസഫ് ജൂഡ്, ശ്രീമതി.മറീന എ. എൽ , എന്നിവരെ ഡയമണ്ട് ജുബിലി അവാർഡ് നൽകി അർച്ച് ബിഷപ് ആദരിച്ചു. അന്തരിച്ച സിസ്റ്റർ മേരി ട്രീസ CTC യ്ക്ക് , സ്ത്രീ ശാക്തികരണ രംഗത്തെ സേവനങ്ങൾക്കുള്ള മരണനാന്തര ബഹു മതി നൽകുകയും ചെയ്തു.
ശ്രീ. ഹൈബി ഈഡൻ എം. പി., കൊച്ചി മേയർ അഡ്വ. ശ്രീ. എം. അനിൽകുമാർ, ശ്രീ. ടി.ജെ. വിനോദ് എം.എൽ.എ., ശ്രീ.ബി.ഉണ്ണികൃഷ്ണൻ എം.എൽ.എ., കാരിത്താസ് ഇന്ത്യ അസിസ്റ്റന്റ് ഡയറക്ടർ ഡോ. ഫാ. ജോളി പുത്തൻപുര, കേരള സോഷ്യൽ സർവീസ് ഫോറം ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, കോർപറേഷൻ ഡിവിഷൻ കൗൺസിലർ ശ്രീ. മനു ജേക്കബ്, കെ. ആർ എൽ സി സി വൈസ് പ്രസിഡന്റ് ശ്രീ. ജോസഫ് ജൂഡ്, ഇ . എസ്. എസ്. എസ് പ്രസിഡന്റ് ഫാ.മാർട്ടിൻ അഴീക്കകത്ത്, വൈസ് പ്രസിഡന്റ് അഡ്വ. എൽ. അലോഷ്യസ് തോമസ്, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിബിൻ ജോർജ് മാതിരപ്പിള്ളി, സെക്രട്ടറി ശ്രീ. വിപിൻ ജോ തുടങ്ങിയവർ സംസാരിച്ചു.
പ്രസ്തുത ചടങ്ങിൽ അറു ന്നൂറ് വനിതകളെ തൊഴിൽ സംരംഭകാരാ ക്കുന്ന “സംരംഭക 2022-2023″ പദ്ധതി ക്ക് കൊച്ചി മേയർ തുടക്കം കുറിച്ചു. സൊസൈറ്റിയുടെ വജ്ര ജുബിലീ സ്മരണിക പ്രവർത്തനങ്ങൾ ജസ്റ്റിസ് മേരി ജോസഫ് ഉദ്ഘടനം ചെയ്തു.സൊസൈറ്റിയുടെ ഔദ്യോദിക ഗാനം ആർച്ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ പ്രകാശനം ചെയ്തു. രജത ജൂബിലി ആഘോഷിക്കുന്ന ആദർശ, അഭിലാഷ് എന്നീ വനിത സ്വയം സഹായ സംഘങ്ങൾക്ക് ശ്രീ. ഹൈബി ഈഡൻ എം. പി. അവാർഡുകൾസമ്മാനിച്ചു. സംഘാംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു . ഇ. എസ്. എസ്. എസ്. ഇന്റെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന ആയിരത്തോളം അംഗങ്ങൾ പ്രസ്തുത ചടങ്ങിൽ സംബന്ധിക്കുകയുണ്ടായി.
1962 മുതൽ കഴിഞ്ഞ ആറു പതിറ്റാണ്ടു കാലമായി എറണാകുളം തൃശൂർ ജില്ലകളിലെ പാർശ്വവൽക്കരിപ്പെട്ട ജനസമൂഹത്തിന്റെ സർവ്വതോൻമുഖമായ ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി വഹിച്ച പങ്ക് നിസ്തുലമാണെന്ന് ഡയറക്ടറും പ്രസിഡന്റു മായ ഫാ. മാർട്ടിൻ അഴിക്കകത്ത് പറയുകയുണ്ടായി.