ചൈതന്യ ഐ ഹോസ്പിറ്റൽ എറണാകുളവുമായി സഹകരിച്ച് തമ്മനം, നെട്ടൂർ, സൗത്ത് ചിറ്റൂർ, കലൂർ എന്നിവിടങ്ങളിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് ഇ.എസ്.എസ്.എസ്. സംഘടിപ്പിച്ചു. ചൈതന്യ ഐ ഹോസ്പിറ്റൽ രവിപുരം, ചൈതന്യ ഐ ഹോസ്പിറ്റൽ പാലാരിവട്ടം എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാർ സന്നിഹിതരായിരുന്നു. ഇ.എസ്.എസ്‌.എസ്‌ കമ്മ്യൂണിറ്റി ഹെൽത്ത് കോഡിനേറ്റർ സി. മേരി തോമസ്, റീജിയണൽ കോർഡിനേറ്റർശ്രീമതി. ലിജി ടി.ജെ. എന്നിവർ ക്യാമ്പുകൾക്ക് നേതൃത്വം നൽകി.