വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി സർക്കാർ സ്ഥാപനമായ കെ.എസ്.ബി.സി.ഡി.സി യുമായി ചേർന്ന് നടത്തുന്ന ക്രെഡിറ്റ് ലിങ്കേജ് പ്രോഗ്രാമിന്റെ ഭാഗമായി ബോധവൽക്കരണ ക്‌ളാസ് സംഘടിപ്പിച്ചു. ഇ.എസ്.എസ്.എസ് ഡയറക്ടർ ഫാ. മാർട്ടിൻ അഴിക്കകത്ത് , പ്രോഗ്രാം ഓഫീസർ റ്റിറ്റ്സൻ ദേവസ്സി എന്നിവർ ഇ.എസ്.എസ്.എസ് – ന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. തുടർന്ന് നടന്ന ലോണിനെക്കുറിച്ചുള്ള ബോധവൽക്കരണക്‌ളാസ്സ് ലിജി ടി.ജെ , സീമ റോയ് എന്നിവർ നയിച്ചു .33 സംഘങ്ങളിൽ നിന്നായി 62 അംഗങ്ങൾ ക്‌ളാസിൽ പങ്കെടുത്തു.