എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി കേന്ദ്ര സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജന ശിക്ഷൻ സൻസ്ഥാനുമായി സഹകരിച്ച് നടപ്പിലാക്കുന്ന 2022 – 2023 സാമ്പത്തിക വർഷത്തേക്കുള്ള സ്കിൽ ഡവലപ്മെന്റ് കോഴ്സുകളുടെ ഉദ്ഘാടനവും 2021 – 2022 ബാച്ചിലെ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. ഇ.എസ്.എസ്.എസ്. സെൻറർ ഫോർ ലേർണിങ്ങിന്റെ ആഭിമുഖ്യത്തിൽ ഇ.എസ് എസ് എസ് ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി വൈപ്പിൻ എം.എൽ.എ. ശ്രീ. കെ.എൻ. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഇ.എസ്.എസ്.എസ് ഡയറക്ടർ ഫാ.മാർട്ടിൻ അഴിക്കകത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ജന ശിക്ഷൻ സൻസ്ഥാൻ എറണാകുളം ജില്ലാ ഡയറക്ടർ ശ്രീമതി. സി ജി. മേരി മുഖ്യ പ്രഭാഷണം നടത്തി. ഇ.എസ്.എസ്.എസ്. പ്രോജക്ട് ഓഫീസർ ഡോ. റ്റിറ്റ് സൺ ദേവസി, പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി. സീമ റോയ്, ശ്രീമതി ആരിത ബൈജു, ശ്രീമതി.ഷീല സ്റ്റാൻലി , ശ്രീമതി. ദീപ സാംസൺ എന്നിവർ സംസാരിച്ചു. 2021 – 2022 ബാച്ചിലെ വിദ്യാർത്ഥികൾ, പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ലഭിച്ചവർ, വിവിധ കോഴ്സുകളുടെ പരിശീലകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.