വല്ലാർപാടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ആധുനിക സാനിറ്റേഷൻ സൗകര്യം നടപ്പിലാക്കുന്നതിന്റെ ഉദ്ഘാടനം വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ഡിപി വേൾഡ് കൊച്ചിയുടെ സഹകരണത്തോടെ വരാപ്പുഴ അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി (ഇ എസ് എസ് എസ് ) ആണ് ആധുനിക സാനിറ്റേഷൻ സൗകര്യം വല്ലാർപാടം സ്കൂളിൽ ഏർപ്പെടുത്തിയത്. ഡിപി വേൾഡ് കൊച്ചിൻ പീപ്പിൾ ഹെഡ് എ പൂർണ്ണചന്ദർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇ എസ് എസ് എസ് ഡയറക്ടർ ഫാ. ഡോ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിഎസ് അക്ബർ, ഡിപി വേൾഡ് കൊച്ചിൻ പീപ്പിൾ മാനേജർ മഹേഷ് കുമാർ, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ജനറൽ മാനേജർ ഫാ. ജയൻ പയ്യപ്പിള്ളി, ഫാ. മിക്സൺ റാഫേൽ പുത്തൻ പറമ്പിൽ, പിടിഎ പ്രസിഡന്റ് സാബി ജോസഫ്, ഡിപി വേൾഡ് കൊച്ചിൻ ഫിനാൻസ് ഡയറക്ടർ അൽപേഷ് അഡോഡ്റ, മുളവുകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസ് മാർട്ടിൻ, വാർഡ് മെമ്പർമാരായ പി ആർ ജോൺ, ആക്ലിൻ ലോപ്പസ്, പ്രിൻസിപ്പൽ മേരി ജീന, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് കെഎം ഷെർലി എന്നിവർ പ്രസംഗിച്ചു.