എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ സഹകരണത്തോടെ പൊന്നാരിമംഗലം സെൻമേരിസ് എൽ പി സ്കൂളിന്റെയും സെന്റ് ജോസഫ് യുപി സ്കൂളിന്റെയും നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനാഘോഷം നടന്നു.നാഷണൽ ഹൈവേയുടെ പ്രോജക്ട് ഡയറക്ടർ പ്രദീപ്, മുളകാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിഎസ് അക്ബർ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു കൊണ്ട് പരിസ്ഥിതി ദിനാഘോഷം ആരംഭിച്ചു. ഇ എസ് എസിന്റെ ഡയറക്ടർ റവ. ഫാ. സിജൻ മണുവേലിപറമ്പിൽ കുട്ടികൾക്ക് തുണിസഞ്ചികൾ വിതരണം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ. ഫാ.ആൽബർട്ട് ജോർജ് അധ്യക്ഷനായിരുന്നു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നിക്കോളാസ് ഡിക്കോത്ത്,പിടിഎ പ്രസിഡണ്ട് ഷൈസൺ, ജോസഫ് സുജിത്ത്, ജൂഡ് സി വർഗീസ് എന്നിവർ ആശംസകൾ അർപ്പിച്ചു
സെൻ്റ്. മേരീസ് യുപി സ്കൂൾ, മരടും ഇ. എസ്. എസ്. എസും സംയുക്തമായി സംഘടിപ്പിച്ച പരി സ്ഥിതി ദിനാചരണം സ്കൂൾ മാനേജർ ഫാ. ഷൈജു തോപ്പിലിൻ്റെ അദ്ധ്യക്ഷതയിൽ ഇ.എസ്.എസ്.എസ്ഡയറക്ടർ റവ. ഫാ. സിജൻ മണുവേലിപറമ്പിൽ ഉൽഘാടനം ചെയ്തു.300 കുട്ടികൾക്ക് സൗജന്യമായി തുണി സഞ്ചി വിതരണം ചെയ്തു, അതോടൊപ്പം വ്യക്ഷതൈകൾ നടുകയും ചെയ്യ്തു. പ്രധാന അദ്ധ്യാപിക ഡെൽസി ജോർജ്ജ് , സ്കൂൾ അദ്ധ്യാപകർ, പിടിഎ ഭാരവാഹികൾ എന്നിവർ സംസാരിച്ചു.