വരാപ്പുഴ അതിരൂപതയുടെ സോഷ്യൽ സർവീസ് സ്ഥാപനമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ (ഇ.എസ്.എസ്.എസ്) ആഭിമുഖ്യത്തിൽ കരുണ സ്പെഷ്യൽ സ്കൂളിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു.
കരുണ സ്കൂൾ പ്രിൻസിപ്പൽ വിമൽ ഗ്രെയ്സ് സ്വാഗതം പറഞ്ഞു. വൈപ്പിൻ എം.എൽ.എ ടോണി ചെമ്മണി ആഘോഷം ഉദ്ഘാടനം ചെയ്തു. അധ്യാപകർ സമൂഹത്തിന്റെ വളർച്ചയ്ക്ക് നൽകുന്ന മഹത്തായ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും, പ്രത്യേക പരിഗണനയും കരുതലും ആവശ്യമുള്ള കുട്ടികളുടെ ജീവിതത്തിൽ അധ്യാപകർ വഹിക്കുന്ന പങ്ക് ഏറെ മഹത്തരമാണെന്നും അദ്ദേഹം പറഞ്ഞു. അധ്യാപക ദിനം അധ്യാപകരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സെന്റ് ജോർജ് ചർച്ച് വികാരി റവ. ഫാ. മാത്യു ഡെന്നി പഴങ്ങാട്ട് അധ്യക്ഷത വഹിച്ചു. ഇ.എസ്.എസ്.എസ് ഡയറക്ടർ റവ. ഫാ. ആന്റണി സിജൻ മണുവേലിപ്പറമ്പിൽ, പഞ്ചായത്ത് പ്രസിഡന്റ് ജോബി വർഗീസ് എന്നിവർ ആശംസകൾ നേർന്നു.
ഇ.എസ്.എസ്.എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ ആൻ എലിസബത്ത് ടി.എസ്., ബി.ആർ.സി. വൈപ്പിൻ അധ്യാപകർ, കരുണ സ്കൂൾ അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി അമ്പതോളം അധ്യാപകരെ മെമെൻന്റോ നൽകി ആദരിച്ചു. കരുണ സ്കൂളിലെ കുട്ടികളും അധ്യാപകരും ചേർന്ന് അവതരിപ്പിച്ച കലാവിരുന്ന് ആഘോഷത്തിന്റെ മുഖ്യ ആകർഷണമായി.
