വൈറ്റില സെൻ്റ് പാട്രിക് കെ.സി.വൈ.എം. ഉം എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റിയും അമൃത ആശുപത്രിയുടേയും നേതൃത്വത്തിൽ 2025 മാർച്ച് 02 ഞായറാഴ്ച സെൻ്റ് പാട്രിക് ദൈവാലയത്തിൽ വെച്ച് സൗജന്യ ദന്തൽ ക്യാമ്പ് നടത്തി. അന്നേ ദിനം രാവിലെ 9:30 ന് ഈശ്വര പ്രാർത്ഥനക്കു ശേഷം കെസിവൈഎം ജോയിൻ്റ് സെക്രട്ടറി ലയൽ ഇവാൻ സ്വാഗതം പറഞു ശേഷം ദൈവാലയ വികാരി ഫാ.സോജൻ തോപ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അമൃത ഹോസ്പിറ്റൽ നിന്നു എത്തിയ ഡോ. വിനീത ക്യാമ്പിന്റെ വിശദ വിവരങ്ങളും ഗുണങ്ങളേ പറ്റിയും പറഞ്ഞതിന് ശേഷം ക്യാമ്പ് ആരംഭിച്ചു. 80 ഓളം പേർ ക്യാമ്പിൽ പങ്കെടുത്തു. അതിൽ നിന്നും 60 ഓളം പേർ അമൃത ഹോസ്പിറ്റലിൽ വെച്ച് നടക്കുന്നതുടർ ചികിത്സയ്ക്ക് പേര് നൽക്കി. 5 ഓളം ഡോക്ടർമാരും കെസിവൈഎം അംഗങ്ങളും ക്യാമ്പിന് നേതൃത്വം നല്കി. ESSS ഡയറക്ടർ ഫാ.സിജൻ മണുവേലിപറമ്പിൽ ക്യാമ്പ് സന്ദർശിക്കുകയും ചെയ്തു.