അഡ്വ. ടീന ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ 2025 ജൂൺ 15 ഞായർ രാവിലെ 10.30 ന് എറണാകുളം സോഷ്യൽ സർ വ്വീസ് സൊസൈറ്റി ഹാളിൽ വച്ച് വനിതാ ഫോറം ജനറൽ ബോഡി യോഗം കൂടി.
ശ്രീ* ബാബു തണ്ണിക്കോട് (UTA സംസ്ഥാന കൺവീനർ) ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് അഡ്വ. സെറീന ജോർജ്ജ് ( പരിസ്ഥിതി കോഡിനേറ്റർ, Esss)ക്ലാസ്സ് നയിച്ചു. KLM വരാപ്പുഴ അതിരൂപത പ്രസിഡന്റ് ശ്രീ. സജി മനയിൽ, സെക്രട്ടറി ശ്രീ ജോൺസൺ പാലക്ക പറമ്പിൽ, ട്രഷറർ ശ്രീ ജോസഫ്, വനിതാ ഫോറം വരാപ്പുഴ സെക്രട്ടറി ശ്രീമതി ലിജിൻ ആൻസിലിൻ, ട്രഷറർ ശ്രീമതി ട്രീസ ലോപ്പസ്, KTWF പ്രസിഡന്റ് ശ്രീ ജോസി അറക്കൽ, സെക്രട്ടറി ശ്രീമതി സിജി വര്ഗീസ്, ജോയിന്റ് സെക്രട്ടറി ശ്രീമതി ജാൻസി സേവിയർ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു. KLM വനിതാ ഫോറം ഇടവകകളിൽ രൂപീകരിക്കാൻ യോഗത്തിൽ തീരുമാനിച്ചു. St. ജെയിംസ്, ചേരാനെല്ലൂർ ഇടവകയിൽ ജൂൺ 23 ന് വനിതാ ഫോറം രൂപീകരിച്ചു ഇതിനു തുടക്കം കുറിക്കാനും തീരുമാനിച്ചു. ഉച്ചഭക്ഷണത്തോടെ യോഗം അവസാനിച്ചു