കേരളാ ലേബര്‍ മൂവ്മെന്‍റ് (KLM) പിഴല യൂണിറ്റ് സെന്റ്. ഫ്രാൻസിസ് സേവ്യർ പാരിഷ് ഹാളിൽ വെച്ചു കൂടിയ മീറ്റിങ്ങിൽ വെച്ചു ഉദ്ഘാടനം ചെയ്യുകയുണ്ടായി. ഇടവക വികാരി Rev.
Fr. തോമസ് ഷോബിൻ, കുത്തുകാട്ട്, അദ്ധ്യക്ഷ്യം വഹിച്ചു. KLM മുൻ സംസ്ഥാന ആദ്ധ്യക്ഷൻ ശ്രീ. ബാബു തണ്ണിക്കോട്ടു KLM പ്രവർത്തനങ്ങളെക്കുറിച്ച് വിഷയാവതരണം നടത്തി. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ ( Kerala Catholic Bishops Council- KCBC) വിവിധ കമ്മീഷനുകളിൽ ഒന്നായ ലേബർ കമ്മീഷൻ കേരളത്തിലെ തൊഴിലാളികളുടെ പ്രത്യേകിച്ച് അസംഘടിത തൊഴിലാളികളുടെ ഉന്നമനത്തിനായി രൂപികരിച്ച ഒരു പ്രസ്ഥാനമാണ് കേരള ലേബർ മൂവ്മെന്റ് (K L M) എന്നും, കേരളത്തിലെ എല്ലാ ലാറ്റിൻ രൂപതകളിലും ഇന്ന് കെഎൽഎം പ്രവർത്തിക്കുന്നുണ്ടെന്നും,
അസംഘടിത തൊഴിലാളികളുടെ ആദ്ധ്യാത്മികവും സാമൂഹികവും സാമ്പത്തികവും സംസ്കാരികവുമായ പുരോഗതിയും അവരുടെ കുടുംബങ്ങളുടെ ക്ഷേമവുമാണ് കെ എൽ എം പ്രവർത്തനങ്ങളുടെ പ്രധാന ലക്ഷ്യമെന്നും വിശദീകരിച്ചു.
കേരള സർക്കാരിന്റെ ക്ഷേമ പദ്ധതികളിൽ ചേരാൻ താത്പര്യമുള്ള തൊഴിലാളികൾക്ക് എല്ലാ സഹായവും കെ.എൽ.എം ന്റെ സംസ്ഥാന-രൂപത ഓഫിസുകളിൽ നിന്ന് ലഭ്യമാക്കുമെന്ന്, KLM രൂപതാ സെക്രട്ടറി ശ്രീ. ജോൺസൻ പാലാക്കാപറമ്പിൽ അഭിസംബോധന ചെയ്തു പറയുകയുണ്ടായി. കെ.എൽ.എം ന്റെ വിവിധ ഫോറങ്ങളായ സ്വതന്ത്ര നിർമ്മാണ തൊഴിലാളി യൂണിയൻ (SNTU) കേരള ടൈലറിംഗ് വർക്കേഴ്സ് ഫോറം (KTWF) കേരള ഗാർഹിക തൊഴിലാളി ഫോറം എന്നിവയെക്കുറിച്ച്, ശ്രീമതി. ലിജിൻ ആൻസിലി, വനിതാ ഫോറം രൂപതാ സെക്രട്ടറി, ശ്രീമതി സിജി വർഗീസ് തയ്യൽ തൊഴിലാളി ഫോറം സെക്രട്ടറി എന്നിവർ വിശദീകരിച്ചു. വിവിധ ഫോറങ്ങളുടെ കൺവീനർമാരായി ജോഷില തോമസ്, പോൾ ഈരത്തറ, സിനി കടവിൽ എന്നിവരെയും, KLM യൂണിറ്റ് പ്രസിഡന്റായി ഫ്രഡ്‌ഡി എടത്തിൽ, സെക്രട്ടറി നിമ്മി ഫ്രാൻസിസ്, ഖജൻജി യായി അഷ്‌വിൻ ജോസി പണ്ടാരറപറമ്പി ലിനെയും തിരഞ്ഞെടുത്തു. യോഗത്തിന് ശ്രീ. O G. കുഞ്ഞുമോൻ നന്ദി അർപ്പിച്ചു.