വരാപ്പുഴ അതിരൂപതയുടെ സാമൂഹിക സേവന വിഭാഗമായ എറണാകുളം സോഷ്യൽ സർവീസ് സൊസൈറ്റി കാരിത്താസ് ഇൻന്ത്യയുമായി സഹകരിച്ച് ദുരന്ത നിവാരണ , പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ക്ലാസ്സ് നടത്തി. വൈപ്പിൻ തീരദേശ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂൾ ആയ G. U. P. S പുതുവൈപ്പ്, St. Peters മാലിപ്പുറം, P.C.L.P.S ഞാറക്കൽ, S.B .L.P.S നായരമ്പലം എന്നിവിടങ്ങളിലെ വിദ്യാർത്ഥികൾക്കാണ് ക്ലാസ്സ് നൽകിയത്.
പ്രസ്തുത പദ്ധതിയുടെ ഭാഗമായി മുരിക്കുംപാടം, പുതുവൈപ്പ്, വളപ്പ്, ഞാറക്കൽ, നായരമ്പലം പുത്തൻകടപ്പുറം എന്നീ പ്രദേശങ്ങളിലെ സ്വയം സഹായ സംഘങ്ങളിലെ അംഗങൾക്കുവേണ്ടിയും ക്ലാസ്സ് നടത്തി. അതോടൊപ്പം അതാതു പ്രദേശത്തെ സാമൂഹിക പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും അത് പഞ്ചായത്ത് അധികാരികളെ അറിയിക്കാൻ തീരുമാനിക്കുകയും ചെയ്തു.
ഇ . എസ്. എസ്. എസ് കോർഡിനേറ്റർ വിപിൻ ജോ, ആനിമേറ്റേഴ്സ്, ഫീൽഡ് വർക്ക് സ്റ്റുഡൻ്റ്സ് എന്നിവർ സംസാരിക്കുകയും പരിപാടിക്ക് നേതൃത്വം നൽകുകയും ചെയ്തു.