ചേരാനല്ലൂർ നിത്യസഹായ മാതാ ദൈവാലയം BCC, സാമൂഹ്യ ശുശ്രൂഷ – അൽമായ ശുശ്രൂഷ കോഡിനേറ്റർമാരുടെ മീറ്റിംഗ്, KLM ഇടവക സമിതിയുടെ നേതൃത്വത്തിൽ വൈകിട്ട് 3.30ന് BCC ലീഡർ ശ്രീ ജോർജ് മുണ്ടഞ്ചേരിയുടെ അധ്യക്ഷതയിൽ ചേർന്നു. യോഗം ബഹു. ഇടവക വികാരി റവ. ഫാ. രാജീവ് ജോസ് കൈനികാട്ട് ഉദ്ഘാടനം ചെയ്തു – ബഹുഭൂരിപക്ഷം വരുന്ന അസംഘടിതരായ തൊഴിലാളികൾ ഉള്ള നമ്മുടെ സമൂഹത്തിന്റെ ശാക്തീകരണത്തിന് കേരള മൂവ്മെന്റിന്റെ പ്രവർത്തനങ്ങൾ പരമപ്രധാനമാണെന്നും, ഇടവകതല പ്രവർത്തനങ്ങൾക്ക് എല്ലാവിധ പ്രോത്സാഹനവും നൽകുമെന്നും, കുടുംബങ്ങളുടെ സാമ്പത്തിക സുസ്ഥിതിക്കുവേണ്ടി സമഗ്രമായ സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പിൽ വരുത്തേണ്ട ആവശ്യകതയും ബഹുമാനപ്പെട്ട വികാരിയച്ചൻ ഉദ്ബോധിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ശ്രീ ജോബിൻ വർഗീസ് വിഷയാവതരണം നടത്തി
സ്റ്റേറ്റ് ഓഡിറ്റർ ശ്രീ ബിജു പുത്തൻപുരയ്ക്കൽ – “ഇടവക സമൂഹത്തിൽ ക്ഷേമനിധികളുടെ പ്രസക്തി” എന്ന വിഷയത്തിൽ ക്ലാസ് നടത്തി. അതിരൂപതാ പ്രസിഡണ്ട് ശ്രീ സജി ഫ്രാൻസിസ് മനയിൽ, ജനറൽ സെക്രട്ടറി ശ്രീ ജോൺസൺ പാലക്കാപ്പറമ്പിൽ, വൈസ് പ്രസിഡണ്ട് ശ്രീ ആൽഫ്രഡ് തൈപ്പറമ്പിൽ
KTWF രൂപതാ സെക്രട്ടറി ശ്രീമതി സിജി വർഗ്ഗീസ്,
വനിതാ ഫോറം രൂപതാ സെക്രട്ടറി ലിജിൻ ആൻസിലിൻ, തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ KLM ന്റെ വിവിധ ഫോറങ്ങൾ രൂപീകരിച്ചു.
SNTU പ്രസിഡന്റ് – ശ്രീ മാത്യു സേവ്യർ തോട്ടകത്ത്.
KTWF പ്രസിഡണ്ട് – ശ്രീമതി ഹീബ വർഗീസ്, വീരാത്ത്.
പ്രവാസി യൂണിയൻ പ്രസിഡണ്ട് – ശ്രീ ഇഗ്നേഷ്യസ് പാദുവ തട്ടായത്ത്.
വനിതാ ഫോറം.
പ്രസിഡൻ്റ്: എൽസി ജോസി എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിന് ഇടവക സാമൂഹിക ശുശ്രൂഷ കോഡിനേറ്റർ ശ്രീ ബാബു പീച്ചനാട് സ്വാഗതം ആശംസിച്ചു, അല്മായ ശുശ്രൂഷ കോഡിനേറ്റർ ശ്രീ ജോർജ് ആന്റണി വെളിപറമ്പിൽ കൃതജ്ഞതർപ്പിച്ചു. BCC സെക്രട്ടറി ശ്രീമതി ഷിനി ഷിജു, KLM യൂണിറ്റ് വൈസ് സെക്രട്ടറി ശ്രീ രാജുവേട്ടാപറമ്പിൽ, വൈസ് പ്രസിഡണ്ട് ശ്രീ വർഗീസ് നടുവിലപറമ്പിൽ, ജോ. സെക്രട്ടറി ശ്രീ ജോയ് ആശാരിപ്പറമ്പിൽ, ഖജാൻജി ശ്രീമതി ഹീബ വർഗീസ് വിരാത്ത്, ശ്രീമതി എൽസി ജോസി, മേരി ജേക്കബ് വെളിപറമ്പിൽ തുടങ്ങിയവർ മീറ്റിങ്ങിന് നേതൃത്വം നൽകി 4.40 ചായ സൽക്കാരത്തോടെ യോഗം സമാപിച്ചു.